സൈജുവിന്‍റെ കഥാപാത്രം 'സ്വന്തം സുജാത' എന്ന പരമ്പരയില്‍

മലയാള സിനിമയില്‍ മുൻനിര വേഷങ്ങളിലേക്ക് അതിവേഗം ചുവടുവച്ച നടനാണ് സൈജു കുറുപ്പ്. തനിക്ക് ലഭിക്കുന്ന വേഷം ചെറുതാണെങ്കിൽ പോലും പുതുശൈലിയിൽ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ മിടുക്ക് മലയാളികൾക്ക് ഇന്ന് ഏറെ പരിചിതവുമാണ്. മലയാള സിനിമയിൽ തിരക്കുള്ള താരങ്ങളിൽ ഒരാളായ സൈജു, കരിയറിലെ പുതിയൊരു കാൽവെപ്പ് നടത്തിയിരിക്കുകയാണ്. ആദ്യമായി ഒരു ടെലിവിഷൻ പരമ്പരയിൽ വേഷമിട്ടിരിക്കുകയാണ് അദ്ദേഹം. 

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ സീരിയൽ അഭിനയാനുഭവത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോൾ. പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെക്കുന്നു. പരമ്പരയിൽ അതിഥി വേഷത്തിലാണ് സൈജു എത്തുന്നത്. സീരിയലിന്‍റെ വലിയ ആരാധകനാണ് താനെന്നും ഒരു എപ്പിസോഡിലെങ്കിലും അഭിനയിക്കാനായി കാത്തരിക്കുകയായിരുന്നുവെന്നും സൈജു കുറിക്കുന്നു.

View post on Instagram

'ടിവി സീരിയലുകളുടെയും നാടകങ്ങളുടെയും കടുത്ത ആരാധകൻ എന്ന നിലയിൽ ടിവിയിലെ ഒരു എപ്പിസോഡിൽ എങ്കിലും അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. സൂര്യ ടിവിയിലെ സ്വന്തം സുജാതയിലൂടെ എന്‍റെ ആ​ഗ്രഹം യാഥാർഥ്യമായി. എപ്പിസോഡ് വൈകാതെ സംപ്രേഷണം ചെയ്യും. ഇതറിഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്നയാൾ എന്‍റെ അമ്മയായിരിക്കും'- എന്നാണ് സൈജു കുറിച്ചിരിക്കുന്നത്. സിനിമാ താരം വിനു മോഹൻ, ചന്ദ്ര ലക്ഷ്മൺ എന്നിവരും സൈജു പങ്കുവച്ച ചിത്രത്തിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona