Asianet News MalayalamAsianet News Malayalam

'മറ്റാരോടാണ് ഞാന്‍ ഇതൊക്കെ പറയേണ്ടത്'; മേഘ്‌ന വിൻസന്‍റിന് പറയാനുള്ളത്.!

താൻ പുതിയ വീട് വാങ്ങിയതും അത് നവീകരിക്കുന്നതിന്‍റെയും വിശേഷങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. 

House Renovation vlog video by Meghna Vincent
Author
First Published Jan 31, 2023, 9:01 PM IST

കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് മേഘ്‌ന വിന്‍സെന്‍റ്. സൂപ്പർ ഹിറ്റായ ചന്ദനമഴ എന്ന പരമ്പരയിലെ നായികയായെത്തിയാണ് മേഘ്‌ന ജനപ്രീതി നേടുന്നത്. അമൃത എന്ന നാട്ടിൻ പുറത്തുക്കാരി പെൺകുട്ടിയെ ആണ് മേഘ്ന അവതരിപ്പിച്ചത്. ആ ഒരൊറ്റ കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകർക്ക് മേഘ്‌ന വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു.

താൻ പുതിയ വീട് വാങ്ങിയതും അത് നവീകരിക്കുന്നതിന്‍റെയും വിശേഷങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. തന്‍റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇതെന്ന് മേഘ്ന പറയുന്നുണ്ട്. 'വീടിന്‍റെ രജിസ്‌ട്രേഷന്‍ അങ്ങനെ കഴിഞ്ഞു. താക്കോലൊക്കെ കൈമാറി. എന്‍റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇത്', വീഡിയോ ആരംഭിച്ചു കൊണ്ട് മേഘ്‌ന പറഞ്ഞു.

വീട്ടിലേക്ക് കേറി വീടിന്‍റെ വിശേഷങ്ങൾ പറയുകയും ഓരോ മൈന്‍റനെസ് വർക്കുകളും കാണിക്കുകയും ചെയ്യുന്നുണ്ട് താരം. 'കുറേ വീടുകള്‍ ഞാന്‍ കണ്ടിരുന്നു. നല്ലൊരു പോസിറ്റീവ് വൈബ് കിട്ടുന്ന എന്‍റെ ആഗ്രഹത്തിന് അനുസരിച്ച വീടാണ് ഇത്. ചെടിയൊക്കെ വെക്കാന്‍ സൗകര്യമുള്ള വീടായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഇവിടെ ചെടിയൊക്കെ വെക്കാന്‍ പറ്റും,' മേഘ്ന പറഞ്ഞു.

ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് ഈ വീട് ഇഷ്ടമായി. സോപാനമുള്ള വീട് എനിക്കിഷ്ടമാണ്. അങ്ങനെയൊരു വീട് മേടിക്കണമെന്ന് കരുതിയിരുന്നത്. അതെല്ലാം ചെയ്ത് എടുക്കുകയാണ്. സോപാനവും ചാരുപടിയും ഇരിക്കാനുള്ള ബെഞ്ചുമൊക്കെ എന്‍റെ ഇഷ്ടത്തിന് ഞാന്‍ ഡിസൈന്‍ ചെയ്തതാണ്. തൂണിലും സോപാനത്തിലെ അതേ ഡിസൈന്‍ തന്നെ കൊടുക്കുന്നുണ്ട്.

നിങ്ങളോടല്ലാതെ മറ്റാരോടാണ് ഞാന്‍ ഇതൊക്കെ പറയേണ്ടത്.  കുറച്ചായാണെങ്കിലും വീട് പണി കാണിക്കുന്നത് അതുകൊണ്ടാണെന്നും മേഘ്‌ന പറഞ്ഞു. വീട് പണിയുടെ വിവിധ ഘട്ടങ്ങൾ ഒന്നിച്ചാക്കി വോയിസ് ഓവർ നൽകിയാണ് മേഘ്‌നയുടെ വീഡിയോ. ഈ ജോലികളെല്ലാം പൂർത്തിയാക്കിയ ശേഷമുള്ള കാഴ്ച അടുത്ത വീഡിയോയിലൂടെ കാണിക്കാമെന്ന് പറഞ്ഞാണ് മേഘ്‌ന വീഡിയോ അവസാനിപ്പിക്കുന്നത്.

'നരച്ച് പോയല്ലോ, പ്രായമായല്ലോ'; കമന്‍റുകള്‍ക്ക് മറുപടിയുമായി സൂരജ് സണ്‍

മകനെ താലോലിച്ച് ചന്ദ്രയും ടോഷും; ഏറ്റെടുത്ത് പ്രേക്ഷകർ

 

Follow Us:
Download App:
  • android
  • ios