എന്റെ മനസിൽ തോന്നുന്നവ തുറന്നുപറയാറുണ്ട്.  അടുക്കളയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഒരാളാണ് ഓൺസ്ക്രീൻ മീര.

നംപോലെ മംഗല്യം എന്ന പരമ്പരയിലൂടെ ടെലിവിഷൻ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര നായർ. വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയിൽ സുപ്രധാന വേഷത്തിലാണ് മീര എത്തിയത്. തന്റെ ഓൺ സ്ക്രീൻ ജീവിതവും യഥാർത്ഥ ജീവിതവും നേർ വിപരീതമാണെന്ന് പറയുകയാണ് എഴുത്തുകാരി കൂടിയായ താരം.

ഇ-ടൈംസിനോട് സംസാരിക്കുകയായിരുന്നു താരം. ടിവി സീരിയൽ അരങ്ങേറ്റത്തെക്കുറിച്ചും തന്റെ സ്കൂൾ സുഹൃത്തിൽ നിന്ന് ലഭിച്ച ഒരു ഫോൺ കോളിനെ കുറിച്ചും നടി സംസാരിക്കുന്നു. സത്യം പറഞ്ഞാൽ എനിക്ക് അഭിനയത്തിൽ അത്ര താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ, ഈ ടീം എന്നെ സമീപിച്ചപ്പോൾ, പുരോഗമനപരമായ കഥാഗതിയും പരമ്പരാഗത കുടുംബ പരമ്പരയിൽ നിന്ന് സീരിയൽ വേറിട്ടുനിൽക്കുന്നതും എന്നെ ആകർഷിച്ചു. അങ്ങനെ,ശ്രമിച്ചുനോക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മീര പറയുന്നു.

ഈയിടെയായി, എന്റെ സ്‌കൂൾ സുഹൃത്തിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു. അവൾ പരമ്പര കാണാറുണ്ടായിരുന്നു., എന്റെ ഓഫ് സ്ക്രീൻ വ്യക്തിത്വത്തിൽ നിന്ന് ഈ കഥാപാത്രം തികച്ചും വ്യത്യസ്തമാണെന്നായിരുന്നു അവർ എന്നോട് പറഞ്ഞത്. അത് ശരിയാണ്. 'മീര' എന്ന എന്റെ കഥാപാത്രത്തെപ്പോലെ ഞാൻ മൃദുവായ സംസാരിക്കുന്ന, പ്ലീസ് ചെയ്യുന്ന ആളല്ല. എന്റെ മനസിൽ തോന്നുന്നവ തുറന്നുപറയാറുണ്ട്. അടുക്കളയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഒരാളാണ് ഓൺസ്ക്രീൻ മീര. ഞാൻ യഥാർത്ഥത്തിൽ അക്കാര്യത്തിൽ താൽപര്യമുള്ള ആളല്ലെന്നും മീര വ്യക്തമാക്കി.

'ബെറ്റർ ഹാഫ്' പോലുള്ള ഷോകളും മറ്റ് സെലിബ്രിറ്റി അഭിമുഖങ്ങളും നടത്തി മീര നായർ മലയാളികൾക്ക് സുപരിചിതയാണ്. ഒരു സംഗീത ആൽബത്തിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കടക്കുന്നത്, ഇത് ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നീട്, 'ഞാൻ പ്രകാശൻ', 'റൺ കല്യാണി', 'ദി പ്രീസ്റ്റ്' തുടങ്ങിയ സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളിലും താരം വേഷമിട്ടിട്ടുണ്ട്.