തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ ജയിച്ചാൽ, അടിവസ്ത്രമിട്ട് കോഴിക്കോട് ബീച്ചിലൂടെ നടക്കുമെന്ന ഇൻഫ്ലുവൻസർ ഓകെ അനാഷിന്റെ വെല്ലുവിളി വീണ്ടും ചർച്ചയാകുന്നു.

നി വെറും രണ്ട് ദിവസത്തെ കാത്തിരിപ്പ്. ആരാകും അടുത്ത അഞ്ച് വർഷം സംസ്ഥാനങ്ങൾ ഭരിക്കാൻ പോകുന്നതെന്ന് അറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ജനങ്ങൾ. എല്ലായിടത്തേയും പോലെ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലത്ത് തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട പോസ്റ്റുകളും വീഡിയോകളും ഏറെ വൈറലായി മാറാറുണ്ട്. അത്തരത്തിൽ തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ ജയിക്കുകയാണെങ്കിൽ അടിവസ്ത്രമിട്ട് കോഴിക്കോട് ബീച്ചിലൂടെ നടക്കുമെന്ന് ഇന്‍ഫ്ലുവന്‍സറായ ഓകെ അനാഷ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വീണ്ടും ഈ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് അനാഷ്. 'മാരാർ ജയിച്ചാൽ മെയ് 4ന് ഞാൻ വാക്ക് പാലിക്കും', എന്നാണ് അനാഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ഒപ്പം 'മെയ് നാലിന് കേരളക്കര എല്ലാവരേയും കോഴിക്കോട് ബീച്ചിലേക്ക് ക്ഷണിക്കുന്നു. അന്യ ജില്ലക്കാർക്ക് ഫുഡും അക്കോമഡേഷനും ഫ്രീ. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം'എന്ന് എഴുതിയൊരു പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.

അനാഷിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. 'ഇനി തോറ്റാൽ അഖിൽ മാരാരും നടക്കും നീ പറഞ്ഞപോലെ. വെല്ലുവിളി ഏറ്റെടുക്കുന്നു ഞങ്ങടെ ഏട്ടൻ, മാരാർ ജയിച്ചാൽ, പ്രവാസികൾക്ക് ലൈവ് സൗകര്യം ഒരുക്കണം, മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. ജയിക്കില്ലെന്ന് അനാഷിന് അറിയാം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. നേരത്തെ അഖിലിനോട് ക്ഷമ ചോദിച്ച് അനാഷ് രം​ഗത്ത് എത്തിയിരുന്നു. തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് ലക്ഷ്യമാക്കി അനാഷ് പോസ്റ്റിട്ടിരുന്നുവെന്നും അത് താൻ ഇടപെട്ട് റിമൂവ് ചെയ്തുവെന്നും അഖിൽ മാരാർ തന്നെയായിരുന്നു അറിയിച്ചത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming