കേരളത്തിലടക്കം വലിയ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ  തെലുങ്കിലും തമിഴിലും നിറഞ്ഞ് നില്‍ക്കുന്ന നടി സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. 

കേരളത്തിലടക്കം വലിയ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ തെലുങ്കിലും തമിഴിലും നിറഞ്ഞ് നില്‍ക്കുന്ന നടി സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. ബിസിനസ് രംഗത്തുള്ള കാജലിന്‍റെ സാന്നിധ്യവും നിരന്തരം ചര്‍ച്ചയാവാറുണ്ട്.

View post on Instagram

ദിവസങ്ങളായി ഗ്ലാമറസ് ചിത്രങ്ങളാണ് കാജല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്നത്. ആദ്യ ദിവസങ്ങളില്‍ ശരീരഭാഗങ്ങള്‍ ഓരോന്നായി പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള നടിയുടെ ഫോട്ടോസും വന്നിരുന്നു. നടിക്ക് എന്തുപറ്റി എന്നായിരുന്നു ആരാധകരുടെ ചോദ്യം.

View post on Instagram

ശരീരഭാഗങ്ങള്‍ ഓരോന്നായി കാണിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്. എന്നാല്‍ ഗ്രിഡ് പോസ്റ്റ് എന്ന ഇന്‍സ്റ്റാഗ്രാമിലെ പരീക്ഷണം നടത്തുകയായിരുന്നു കാജല്‍. ഇത്തരത്തില്‍ പന്ത്രണ്ടോളം ചിത്രങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്തു. 

View post on Instagram

ചിത്രങ്ങളുടെ സ്ഥാനങ്ങള്‍ കണക്കാക്കി പോസ്റ്റ് ചെയ്ത് വരുമ്പോള്‍ ഒരു പൂര്‍ണ ചിത്രമായി മാറിയതായി കാണാം. ഇതിന് പിന്നാലെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും കാജല്‍ പങ്കവച്ചു. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളായിരുന്നു ഇവയെല്ലാം. ഈ ചിത്രങ്ങള്‍ക്കെല്ലാം പിന്നില്‍ എന്ത് പരീക്ഷണമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ ചാദ്യം.