Asianet News MalayalamAsianet News Malayalam

കടൽതീരത്ത് റൊമാന്‍റിക് ആയി 'കല്യാണി'യും 'കിരണും'; വരാനിരിക്കുന്ന എപ്പിസോഡുകൾ മിസ് ചെയ്യരുതെന്ന് ഐശ്വര്യ

പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായ കിരണിനെയും കല്യാണിയേയും അവതരിപ്പിക്കുന്നത് തമിഴ് താരങ്ങളായ നലീഫും  ഐശ്വര്യ റാംസായിയുമാണ്

Kalyani and Kiran with a romantic video  Aishwarya says don t miss upcoming episodes
Author
Thiruvananthapuram, First Published Jul 28, 2021, 3:58 PM IST

മലയാളത്തിലെ ജനപ്രിയ പരമ്പരകളിലൊന്നാണ്  ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായ കിരണിനെയും കല്യാണിയേയും അവതരിപ്പിക്കുന്നത് തമിഴ് താരങ്ങളായ നലീഫും  ഐശ്വര്യ റാംസായിയുമാണ്.

പരമ്പരയ്ക്ക് ലഭിക്കുന്നതുപോലെ തന്നെ നിരവധി ആരാധകരെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾക്കും ലഭിക്കുന്നത്. മലയാളത്തിലെ അരങ്ങേറ്റത്തില്‍ തന്നെ വലിയ വലിയ പ്രേക്ഷകപ്രീതിയാണ് ഐശ്വര്യ നേടിയത്. 

ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കാത്തിരുന്ന രംഗങ്ങൾ പരമ്പരയിൽ എത്തുന്നു എന്ന സൂചന നൽകുന്ന വീഡിയോ ആണ് കണ്മണിയായി എത്തുന്ന ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. കിരണുമൊത്തുള്ള കല്യാണിയുടെ റൊമാന്‍റിക് രംഗങ്ങളാണ് താരത്തിന്‍റെ പുതിയ  ഇൻസ്റ്റഗ്രാം വീഡിയോ. വരുന്ന എപ്പിസോഡുകൾ മറക്കാതെ കാണണമെന്നാണ് വീഡിയോയ്ക്കൊപ്പം ഐശ്വര്യ കുറിച്ചിരിക്കുന്നത്.

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. തമിഴ് താരമായ ഐശ്വര്യയെ പ്രദീപാണ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios