ലോക് ജവശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി കങ്കണ റണാവത്. ചിരാഗ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും പത്ത് വർഷം മുൻപ് 'മിലേ നാ മിലേ ഹം' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും കങ്കണ വ്യക്തമാക്കി.

ലോക് ജവശക്തി പാർട്ടി നേതാവും എംപിയുമായ ചിരാഗ് പാസ്വാനുമായി പ്രണയത്തിലാണെന്ന ചോദ്യത്തിന് മറുപടിയുമായി നടിയും എംപിയുമായ കങ്കണ റണാവത്. ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയുമായി കങ്കണ റണാവത് രം​ഗത്തെത്തി. പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. തുടർന്നാണ് ഇവർ വ്യക്തത വരുത്തിയത്. ചിരാ​ഗ് തന്റെ അടുത്ത സുഹൃത്താണെന്ന് എൻഐഎക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ വ്യക്തമാക്കി. ചിരാഗ് പാസ്വാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കങ്കണ വ്യക്തത വരുത്തുകയും പ്രണയത്തെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങളും തള്ളിക്കളയുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ചിരാഗ് എന്റെ അടുത്ത സുഹൃത്താണ്. പ്രണയമൊന്നും നടക്കില്ല. ഞങ്ങൾക്ക് പരസ്പരം അറിയാം. പത്ത് വർഷം മുമ്പ് ഒരുമിച്ച് സിനിമ ചെയ്തു.വർഷങ്ങളായി അവരുടെ ബന്ധം മാറ്റമില്ലാതെ തുടരുന്നുവെന്നും കങ്കണ പറഞ്ഞു. എനിക്ക് പ്രണയം വേണമെന്ന് തോന്നിയിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നുവെന്നും കങ്കണ പറഞ്ഞു. 2011-ൽ തൻവീർ ഖാൻ സംവിധാനം ചെയ്ത മിലേ നാ മിലേ ഹം എന്ന റൊമാന്റിക് ഡ്രാമ ചിത്രത്തിലായിരുന്നു കങ്കണയും ചിരാഗ് പാസ്വാനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ചിരാഗ് അഭിനയരംഗത്തേക്ക് പ്രവേശിച്ച ചിത്രമായിരുന്നു ഇത്. നീരു ബജ്‌വ, സാഗരിക ഘട്‌ഗെ എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.