മലയാളി പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്'. റേറ്റിങ്ങില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്

മലയാളി പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്'. റേറ്റിങ്ങില്‍ എപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയായി എത്തുന്ന മീരാ വാസുദേവ് മുതൽ പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്.

ഇവരെല്ലാം സോഷ്യല്‍ മീഡിയയിലും സജീവമാണ്. അതിനപ്പുറം താരങ്ങള്‍ക്കും പരമ്പരയ്ക്കും സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകളുണ്ട്. പരമ്പരയില്‍ ഡോക്ടര്‍ അനന്യയായി സുപ്രധാന വേഷത്തിൽ എത്തുന്നത് ആതിര മാധവ് ആണ്. പ്രേക്ഷകർക്ക് ഏറെ ഇഷ്‍ടപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര. സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധിന്‍റെ ഭാര്യയുടെ വേഷത്തിലാണ് താരമെത്തുന്നത്. 

സോഷ്യൽ മീഡിയയിൽ സജീവമാണ് ആതിര. വിവാഹം മുതലുള്ള വിശേഷങ്ങളെല്ലാം താരം നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.. അടുത്തിടെയാണ് ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിന്‍റെ സന്തോഷം ആതിര പങ്കുവച്ചത്. വിവാഹ വാർഷിക ദിനത്തിലായിരുന്നു അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്‍റെ യൂട്യൂബ് ചാനലായ ആതീസ് ലിറ്റിൽ വേൾഡിലൂടെ അഞ്ചാം മാസത്തിലെ ചടങ്ങുകളുടെ വിശേഷങ്ങളാണ് ആതിര പറയുന്നത്. 

ആതിരയ്ക്ക് അഞ്ചാം മാസത്തിൽ അഞ്ച് തരം പലഹാരങ്ങൾ നൽകുന്ന ചടങ്ങായിരുന്നു നടന്നത്. ഭർത്താവിന്‍റെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. തുടർന്ന് കുടുംബാഗങ്ങളെല്ലാം ആതിരയുടെ സ്വന്തം വീട്ടിലേക്ക് പോയി. ഭർത്താവിനും വീട്ടുകാർക്കുമൊപ്പം ആതിരയും പോയിരുന്നു. അങ്ങനെ വീട്ടിലേക്ക് താൻ പോകാൻ പാടില്ലെന്ന് അറിയാമെന്നും, ആർക്കും അങ്ങനെ കർക്കശമായ വാശിയൊന്നുമില്ലാത്തതുകൊണ്ടാണ് താനും പോയതെന്നും, ആചാരം തെറ്റിച്ചതിന് പൊങ്കാലയിടരുതെന്നും ആതിര വീഡിയോയിൽ പറയുന്നുണ്ട്. 

YouTube video player