Asianet News MalayalamAsianet News Malayalam

തപാല്‍ ദിനത്തില്‍ മൂന്നാം ക്ലാസ്സുകാരിയുടെ ആശംസ; കത്ത് പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

മിഥുന്‍ മാനുവല്‍ തോമസിന്റെ 'അഞ്ചാം പാതിരാ'യാണ് ചാക്കോച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. കമാല്‍ കെ എമ്മിന്റെ പടയാണ് മറ്റൊരു ചിത്രം. ജിസ് ജോയ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ സംവിധാനം ചെയ്യുന്ന സിനിമകളിലും ചാക്കോച്ചന്‍ അഭിനയിക്കും.
 

kunchacko boban shares letter by a thrird satndard girl
Author
Thiruvananthapuram, First Published Oct 14, 2019, 10:28 PM IST

ലോക തപാല്‍ ദിനത്തില്‍ തനിക്ക് ലഭിച്ച ഒരു അപ്രതീക്ഷിത ആശംസ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. അയ്യപ്പന്‍കോവില്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാരി കീര്‍ത്തനയാണ് തന്റെ പ്രിയതാരത്തിന് തപാല്‍ദിനത്തില്‍ കത്തെഴുതിയത്. 'ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ അറിയുന്നതിന്' എന്ന് ആരംഭിക്കുന്ന കത്തില്‍ അദ്ദേഹത്തിന് സിനിമാമേഖലയിലെ വിജയങ്ങളും ആശംസിക്കുന്നു.

കീര്‍ത്തനയ്ക്ക് എഴുതിയ മറുപടിയും ചാക്കോച്ചന്‍ ലഭിച്ച കത്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവച്ചു. അത് ഇങ്ങനെ 'പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്ത് കിട്ടി. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.'

അതേസമയം മിഥുന്‍ മാനുവല്‍ തോമസിന്റെ 'അഞ്ചാം പാതിരാ'യാണ് ചാക്കോച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. കമാല്‍ കെ എമ്മിന്റെ പടയാണ് മറ്റൊരു ചിത്രം. ജിസ് ജോയ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ സംവിധാനം ചെയ്യുന്ന സിനിമകളിലും ചാക്കോച്ചന്‍ അഭിനയിക്കും.

Follow Us:
Download App:
  • android
  • ios