Asianet News MalayalamAsianet News Malayalam

എന്‍റെ ഒരു ദിവസം ഇങ്ങനെയാണ്; വ്ളോഗുമായി ലക്ഷ്മി നക്ഷത്ര

തിരികെ വീട്ടിൽ എത്തിയതും ലക്ഷ്മിയെ കാത്ത് പട്ടിക്കു്ടികൾ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് ജിമ്മിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ലക്ഷ്മി.

Lakshmi Nakshatra with 'This is my day' day in my life vlog vvk
Author
First Published Mar 21, 2024, 8:35 AM IST

കൊച്ചി: വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി താരമായത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ, ഡേ ഇൻ മൈ ലൈഫ് വ്ലോഗ് പങ്കുവെക്കുകയാണ് താരം. ഇന്നത്തെ ഒരു ദിവസത്തിൽ എന്തൊക്കെ ചെയ്യുന്നുവെന്ന് കാണിക്കാം എന്ന് താരം പറയുന്നു. ഉറക്ക ചടവോടെ എഴുന്നേറ്റ് അധികം മേക്കപ്പൊന്നുമില്ലാതെ ലക്ഷ്മി ആദ്യം തന്നെ ബ്ലഡ് ചെക്കപ്പിനായാണ് പോകുന്നത്.

"ചെറുപ്പത്തിൽ വാക്സിനേഷൻ എടുക്കാൻ പോകണമെങ്കിൽ കൂടെ വരരുത് എന്ന് അമ്മ പറയുമ്പോൾ വാശി പിടിച്ച് പോകുമായിരുന്നു, ഓട്ടോയിൽ കയറി ഹോസ്പിറ്റൽ എന്ന് പറയുമ്പോഴാണ് എന്നെ കുത്തിവെയ്ക്കാനാണ് കൊണ്ടുപോകുന്നതെന്ന്  മനസിലാകുന്നത്. അന്ന് മുതൽ ഇന്ന് വരെ കുത്തിവെയ്പ് പേടിയാണ്. ഇപ്പോൾ പക്ഷെ കണ്ണടച്ച് കണ്ട്രോൾ ചെയ്തിരിക്കുമെന്ന്" നടി പറയുന്നു.

തിരികെ വീട്ടിൽ എത്തിയതും ലക്ഷ്മിയെ കാത്ത് പട്ടിക്കു്ടികൾ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് ജിമ്മിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ലക്ഷ്മി. പോകുമ്പോൾ കുറച്ച് ഓട്ട്സ് കഴിക്കുന്നതും കാണിക്കുന്നുണ്ട്. വൈറ്റമിൻ ഡിയുടെ കുറവ് ഉള്ളതിനാൽ വെയിലത്ത് 15 മിനുറ്റ് നടന്ന ശേഷമാണ് ജിം വർക്ക്ഔട്ടുകളിലേക്ക് കടക്കുന്നത്. 

തിരികെ വീട്ടിലെത്തി പട്ടിക്കുട്ടികളുടെ കൂടെ കളിക്കുന്നതും കാണിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടിലെ വിശേഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്. വൈകിട്ട് ഷൂട്ടിന് പോകാനുള്ള ഒരുക്കങ്ങളും കാണിച്ചാണ് വ്ലോഗ് അവസാനിപ്പിക്കുന്നത്. റെഡ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷന്‍ മേഖലയില്‍ സജീവമാവുകയായിരുന്നു.

'ഇത് അവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നെ പിടിച്ച് പുറത്തെറിയും' സല്‍മാന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനോട് പറഞ്ഞത്.!

അല്ലെങ്കില്‍ മലയാളികള്‍ വിചാരിക്കും നമ്മുക്ക് വേണ്ടി പറയാന്‍ ആരുമില്ലെന്ന്': ജയമോഹനെതിരെ ഭാഗ്യരാജ്
 

Follow Us:
Download App:
  • android
  • ios