ലത സംഗരാജു അവതരിപ്പിച്ച 'റാണി'യെന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മറുഭാഷയില്‍ നിന്നും പകരക്കാരിയായ റാണിയായാണ് ലത മലയാളത്തിലേക്കെത്തിയത്. താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 

ഷ്യാനെറ്റിലെ 'നീലക്കുയില്‍' പരമ്പര അവസാനിച്ച് വര്‍ഷം കഴിഞ്ഞെങ്കിലും അതിലെ താരങ്ങളെയൊന്നും തന്നെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ലത സംഗരാജു അവതരിപ്പിച്ച 'റാണി'യെന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മറുഭാഷയില്‍ നിന്നും പകരക്കാരിയായ റാണിയായാണ് ലത മലയാളത്തിലേക്കെത്തിയത്. താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റുന്ന അവസ്ഥയുണ്ടായിരുന്നു. 'ആദിത്യന്‍', 'റാണി', 'കസ്തൂരി' തുടങ്ങിയ കഥാപാത്രങ്ങളായിരുന്നു പരമ്പരയില്‍ ലീഡ് റോളിലുണ്ടായിരുന്നത്. പരമ്പരയിലെ വനമകളായ 'കസ്തൂരി' ഡോക്ടറാകുന്നിടത്തായിരുന്നു പരമ്പര പര്യവസാനിച്ചത്.

ഇപ്പോളിതാ കേരളവും വിഷുവും മറന്നിട്ടില്ലെന്നുപറഞ്ഞ്, മലയാള തനിമയോടെ വിഷു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ലത സംഗരാജു. തമ്പുരാട്ടി ലുക്കിലുള്ള ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്. ട്രഡീഷണല്‍ കച്ചമുണ്ട് വേഷത്തില്‍ മനോഹരിയായാണഅ ചിത്രത്തില്‍ ലതയുള്ളത്. നീലക്കുയില്‍ എന്ന പരമ്പരയിലെ റാണിയായെത്തിയ മുതലേ ലത മലയാളികളുടെ പ്രിയപ്പെട്ട റാണിയായിരുന്നു. ആന്ധ്ര സ്വദേശിയായി ലതയ്ക്ക് മലയാളികള്‍ നല്‍കിയ സ്‌നേഹവും അതിരറ്റതായിരുന്നു. ഏതായാലും താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മളയാളികളും മറുനാട്ടുകാരും കമന്റുകളുമായാണ് ചിത്രത്തെ സ്വീകരിച്ചത്. മലയാളിക്കുട്ടി മനോഹരിയാണല്ലോയെന്നും, കേരളത്തില്‍ എത്തിയോയെന്നുമെല്ലാം ആരാധകര്‍ ചോദിക്കുന്നുണ്ട്.

View post on Instagram
View post on Instagram
View post on Instagram

നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആയിരുന്നെങ്കിലും ചെറിയൊരു സഹതാപം പ്രേക്ഷകര്‍ക്ക് 'റാണി'യോടുണ്ടായിരുന്നു. പരമ്പരയുടെ അവസാനം 'റാണി' നല്ലൊരു കഥാപാത്രമായി എത്തുക കൂടി ചെയ്തതോടെ റാണിയായെത്തിയ ലത സംഗരാജു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി. 'നീലക്കുയില്‍' അവസാനിച്ചശേഷം, മലയാളികളെ ഏറെ ഇഷ്ടമാണെന്നും, അവസരം വന്നാല്‍ ഇനിയും മലയാളത്തിലേക്ക് എത്തുമെന്നും ലത സംഗരാജു പറയുകയും ചെയ്തിട്ടുണ്ട്. സ്‌ക്രീനില്‍ ഇല്ലായെങ്കിലും, സോഷ്യല്‍മീഡിയയിലും യൂട്യൂബ് ചാനലിലുമെല്ലാം ഇപ്പോഴും സജീവമാണ് ലത സംഗരാജു.

ഇത് ദ്വിജ കീർത്തി; മകളെ പരിചയപ്പെടുത്തി ​ഗിന്നസ് പക്രു, ഹൃദ്യം കുടുംബ ഫോട്ടോ

വിഷുസ്‌പെഷ്യല്‍ ഡാന്‍സുമായി സേഷ്യല്‍മീഡിയ കയ്യടക്കി കുടുംബവിളക്ക് 'വേദിക'യും മനേഷേട്ടനും