ഗുവാഹത്തി ഐപിഎൽ മത്സരത്തിൽ മലൈക അറോറ എത്തിയത് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടു. 

ഗുവഹത്തി: ഗുവാഹത്തിയിൽ ഞായറാഴ്ച നടക്കുന്ന ഐപിഎൽ മത്സരം കാണാന്‍ നടിയും മോഡലുമായ മലൈക അറോറ എത്തിയത് പുതിയ അഭ്യൂഹത്തിന് തുടക്കമിട്ടിരിക്കുകയാണ്. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയും ഒരുമിച്ച് നടി മത്സരം കാണുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

ഞായറാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരം സംഗക്കാരയ്‌ക്കൊപ്പം കണ്ട മലൈക രാജസ്ഥാൻ റോയൽസ് ജേഴ്‌സിയിലാണ് എത്തിയത്. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിച്ചിരുന്നു.

രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായിരുന്ന കുമാർ സംഗക്കാര ഈ സീസണില്‍ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറുടെ റോളിലേക്ക് മാറി. 2025 ലെ ഐപിഎല്ലിന് മുമ്പ് രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ഇത്. 

ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണ് എന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനും മറ്റും വേണ്ടി സ്റ്റേഡിയത്തില്‍ എത്തിയിട്ടുള്ള മലൈകയുടെ രാജസ്ഥാന്‍ ടീം ബന്ധം എന്ത് എന്നതാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഈ അപ്രതീക്ഷിത ജോഡിയിൽ വലിയ കൗതുകമാണ് ഉടലെടുക്കുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മുൻ ഭർത്താവ് അർബാസ് ഖാനുമായി വേർപിരിഞ്ഞതിനുശേഷം അർജുൻ കപൂറുമായി മലൈക പ്രണയത്തിലായിരുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നിരുന്നാലും, ഇരുവരും കഴിഞ്ഞ വര്‍ഷം നവംബറില്‍ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇരുവരും ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല.

അർജുൻ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ മേരെ ഹസ്ബൻഡ് കി ബിവിയുടെ പ്രമോഷണൽ പരിപാടിയിൽ താൻ അവിവാഹിതനാണെന്ന് നടൻ പറഞ്ഞിരുന്നു. 

51 കാരിയായ മലൈകയുടെ അര്‍ബാസ് ഖാനുമായുള്ള ബന്ധം 1998 മുതൽ 2017 വരെയായിരുന്നു. അവർക്ക് അർഹാൻ ഖാൻ എന്ന മകനുണ്ട്. 

ആള്‍ക്കൂട്ടത്തില്‍ നിന്നും 'മലൈക' എന്ന് അലറിവിളി; അർജുന്‍ കപൂറിന്‍റെ പ്രതികരണം വൈറല്‍

മിന്‍റ് ഗ്രീന്‍ സാരിയില്‍ സ്റ്റൈലിഷ് ലുക്കില്‍ മലൈക അറോറ; വീഡിയോ