Asianet News MalayalamAsianet News Malayalam

'കലങ്ങിത്തെളിയാന്‍ ഒരുങ്ങി സാന്ത്വനം വീട്' : സാന്ത്വനം റിവ്യു

സാന്ത്വനം വീട് പ്രശ്‌നങ്ങളില്‍നിന്നും പുറത്ത് വരുന്നുവെന്നാണ് പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ കാണുന്നത്. എല്ലാം കലങ്ങിത്തെളിഞ്ഞ സാന്ത്വനം വീട്ടില്‍ പഴയതുപോലെ എല്ലാവരും സ്‌നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന പ്രൊമോ ആരാധകരും സ്വീകരിച്ചു കഴിഞ്ഞു.

malayalam popular serial santhwanam latest episode review
Author
Kerala, First Published Oct 28, 2021, 3:06 PM IST

കൂട്ടുകുടുംബത്തിന്റെ സ്‍നേഹവും സാന്ത്വനവും നിറച്ച് ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം (Santhwanam Serial). പ്രവചനാതാതമായ കഥാകെട്ടുപാടുകള്‍ തന്നെയാണ് പരമ്പരയെ വേറിട്ട് നിര്‍ത്തുന്നത്. പ്രായഭേദമന്യേ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കെട്ടുറപ്പുള്ള കഥയും മികച്ച അഭിനേതാക്കളും ഒത്തുചേര്‍ന്നതോടെ പരമ്പര ജനലക്ഷങ്ങളാണ് ഹൃദയത്തിലേറ്റിയത്. ഉദ്യോഗജനകമായ കഥാ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.


സാന്ത്വനം വീട്ടിലെ മരുമകളായ അഞ്‍ജലിയുടെ അച്ഛന്‍ ശങ്കരന്‍ കടക്കെണിയില്‍ പെടുമ്പോള്‍ സഹായത്തിനെത്തുന്നത് ശിവനാണ്. അഞ്‍ജലിയുടെ സ്വര്‍ണ്ണം വാങ്ങിയാണ് ശിവന്‍ ശങ്കരന് കൊടുക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ശിവന്‍ ആരോടും പറയുന്നില്ല. അഞ്‍ജലിയുടെ സ്വര്‍ണ്ണം ശിവന്‍ കൂട്ടുകാരനെ സഹായിക്കാനായി വാങ്ങി എന്നറിയുന്ന സാന്ത്വനം വീട്ടില്‍ വലിയ പൊട്ടിത്തെറികളാണ് സംഭവിച്ചത്. ശിവന്റെ ജ്യേഷ്ഠനായ ബാലന്‍ ശിവനെ കടയില്‍നിന്നും ഇറക്കി വിടുകയും, വീട്ടില്‍വച്ച് തല്ലാന്‍ ഓങ്ങുകയും ചെയ്‍തിരുന്നു. ആ സമയത്തെല്ലാം ശിവനെ ന്യായീകരിച്ചതും ഒരു കാരണവുമില്ലാതെ ശിവന്‍ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞതും വീട്ടിലെ മൂത്ത ഏടത്തിയായ ദേവിയാണ്. ഇത്രയും പ്രശ്‌നങ്ങളില്‍ പെട്ടിട്ടും എന്താണ് ശിവന്‍ യാഥാര്‍ത്ഥ്യം പുറത്ത് പറയാത്തത് എന്നാണ് എല്ലാവരുടേയും സംശയം.


സാന്ത്വനം വീട് പ്രശ്‌നങ്ങളില്‍നിന്നും പുറത്ത് വരുന്നുവെന്നാണ് പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ കാണുന്നത്. എല്ലാം കലങ്ങിത്തെളിഞ്ഞ സാന്ത്വനം വീട്ടില്‍ പഴയതുപോലെ എല്ലാവരും സ്‌നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന പ്രൊമോ ആരാധകരും സ്വീകരിച്ചു കഴിഞ്ഞു. ഏട്ടനും ഏടത്തിയുമല്ലാതെ മറ്റാരും തങ്ങള്‍ക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഏട്ടനെ കെട്ടിപ്പിടിക്കുന്ന ശിവനേയും, അനിയന്റെ എല്ലാ തെറ്റുകുറ്റങ്ങളും ക്ഷമിച്ച ഏട്ടനും പ്രേക്ഷകരുടേയും കണ്ണ് നിറയ്ക്കുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണ്ണം കൊടുത്തതെന്ന് അറിയാനുള്ള അവകാശം അഞ്‍ജലിക്കുണ്ടെന്നാണ് സാന്ത്വനം വീട്ടിലെ മറ്റൊരു മരുമകളായ അപര്‍ണ്ണ പറയുന്നത്. അത് സത്യമാണല്ലോയെന്നും, ശിവന്‍ അത് പറയേണ്ടത് തന്നെയാണെന്നുമാണ് ആരാധകരും പ്രൊമോയ്ക്ക് കമന്റ് ചെയ്‍തിരിക്കുന്നത്. 


സത്യം എത്തരത്തിലാണ് പുറത്ത് വരികയെന്നതും, ശിവന്റെ വലിയ ഹൃദയം വീട്ടുകാര്‍ എങ്ങനെയാണ് സ്വീകരിക്കുക എന്നും അറിയുന്നതിന് വരും ദിവസങ്ങളിലെ എപ്പിസോഡുകള്‍ നിര്‍ണ്ണായകമാണ്.

Follow Us:
Download App:
  • android
  • ios