Asianet News MalayalamAsianet News Malayalam

'ജീവിതത്തിൽ ഒരിക്കലും മായാത്ത വേദനിപ്പിക്കുന്ന ദിവസം'; ഓർമ്മക്കുറിപ്പ് പങ്കുവച്ച് ദീപൻ

അഭിനേതാവായും അവതാരകനായും ദീപൻ മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം അതിഥിയാണ്. ബിഗ്‌ ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെയാണ്  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി ദീപൻ മാറിയത്

malayalam serial actor deepan shared his unforgotten memories note
Author
Kerala, First Published Jun 21, 2020, 5:29 PM IST

ടെലിവിഷൻ  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും താരം മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം അതിഥിയാണ്. ബിഗ്‌ ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെ  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി ദീപൻ മാറി.

വിവാഹം കഴിഞ്ഞ ഉടനായിരുന്നു ദീപന്‍ ബിഗ്‌ ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപനേയും ഭാര്യ മായയേയും പ്രക്ഷകർക്ക് അടുത്തറിയാം. സോഷ്യല്‍മീഡിയയില്‍ സജീവമായ ദീപന്‍ തന്‍റെ ജീവിത്തതിലെ എല്ലാ കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. മകള്‍ മേധസ്വിയുടെ ജനനവും നൂലുകെട്ടും ചോറൂണുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതുമാണ്.

ഇപ്പോഴിതാ തന്റെ സ്വകാര്യ ദുഖം ആരാധകരുമായി പങ്കുവച്ചിരിക്കുകായണ് ദീപൻ. 'ജീവിതത്തിൽ ഒരിക്കലും എന്നിൽ നിന്നും മായാത്ത ആ വേദനിപ്പിക്കുന്ന ദിവസം "ജൂൺ 19" അമ്മ വിട്ടു പോയിട്ട് "3 "വർഷം ഇന്ന് .... അമ്മ എന്ന ശക്തിയായിരുന്ന് എനിക്ക് എല്ലാം ..... അറിയാം എന്നോടൊപ്പം തന്നെ ഇപ്പോഴും ഉണ്ട് എന്ന് .പക്ഷെ നമ്മുടെ ജീവിതത്തിൽ കൂടെ ഉണ്ടായിരുന്ന ദൈവം ഇപ്പോൾ മറ്റു ദൈവത്തോടൊപ്പം അദൃശ്യമായി!'- എന്ന കുറിപ്പോടെ തന്നെ വിട്ടുപിരിഞ്ഞ അമ്മയെ ഓർക്കുകയാണ് ദീപൻ.

 
 
 
 
 
 
 
 
 
 
 
 
 

ജീവിതത്തിൽ ഒരിക്കലും എന്നിൽ നിന്നും മായാത്ത ആ വേദനിപ്പിക്കുന്ന ദിവസം "ജൂൺ 19" അമ്മ വിട്ടു പോയിട്ട് "3 "വർഷം ഇന്ന് .... അമ്മ എന്ന ശക്തിയായിരുന്ന് എനിക്ക് എല്ലാം ..... അറിയാം എന്നോടൊപ്പം തന്നെ ഇപ്പോഴും ഉണ്ട് എന്ന് .പക്ഷെ നമ്മുടെ ജീവിതത്തിൽ കൂടെ ഉണ്ടായിരുന്ന ദൈവം ഇപ്പോൾ മറ്റു ദൈവത്തോടൊപ്പം അദൃശ്യമായി! . #mygod #myamma #missingyou #love #motherlove

A post shared by DM (@deepan_murali) on Jun 18, 2020 at 3:36pm PDT

Follow Us:
Download App:
  • android
  • ios