Asianet News MalayalamAsianet News Malayalam

സിദ്ധാര്‍ത്ഥ് - വേദിക വിവാഹമോചനം ഉടനെയോ ? കുടുംബവിളക്ക് റിവ്യു

എങ്ങനെയെങ്കിലും വേദികയെ തന്റെ ജീവിതത്തില്‍ നിന്നും പുറത്താക്കാനുള്ള ശ്രമത്തിലാണ് സിദ്ധാര്‍ത്ഥ്. അതിനായി വക്കീലിനെ കാണുകയും, കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയും ചെയ്യുന്നുണ്ട്.

malayalam serial kudumbavilakku latest episode review
Author
Kochi, First Published Aug 17, 2022, 11:21 PM IST

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും, എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര. സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. അതിനുശേഷം സുമിത്ര നേരിടേണ്ടി വന്നത് മുഴുനീളമായുള്ള പ്രശ്‌നങ്ങളായിരുന്നു. സാമ്പത്തികമായി ഭദ്രതയില്ലാത്തതിനാല്‍ പല പ്രശ്നങ്ങളിലൂടെയും സുമിത്ര കടന്നുപോകുകയും, അതെല്ലാം തന്റെ മിടുക്കു കൊണ്ടുതന്നെ അനുകൂലം ആക്കുകയും ചെയ്തു.

സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിക്കുന്നത് വേദികയെ വിവാഹം കഴിക്കാനായിരുന്നു. എന്നാല്‍ വേദികയെ വിവാഹം കഴിച്ചതോടെ, സിദ്ധാര്‍ത്ഥിന്റെ സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്‌നങ്ങളെല്ലാം വര്‍ദ്ധിക്കുകയായിരുന്നു. സുമിത്രയെ സിദ്ധാര്‍ത്ഥ് വിവാഹമോചനം ചെയ്യുന്നെങ്കിലും, സിദ്ധാര്‍ത്ഥിന്റെ വീട്ടുകാരുടെ സപ്പോര്‍ട്ട് സുമിത്രയ്ക്ക് തന്നെയാണ്. അത് വേദികയില്‍ സ്വാര്‍ത്ഥത വളര്‍ത്തുകയും സുമിത്രയെ സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ നിന്നും ഇറക്കി വിടാനും, സുമിത്രയെ തകര്‍ക്കാനുള്ള പ്ലാന്‍ ഉണ്ടാക്കാനും വേദികയെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ വേദികയുടെ പ്ലാനെല്ലാം പാളി പോവുകയായിരുന്നു. വേദികയുടെ ഇത്തരത്തിലെ പ്രവര്‍ത്തനങ്ങളില്‍ മനം മടുത്തിരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഇപ്പോൾ. അതോടൊപ്പം സിദ്ധാര്‍ത്ഥിന് സുമിത്രയോട് ഇപ്പോഴും ഇഷ്ടമുണ്ടെന്നും, തന്നില്‍ നിന്നും അകലാന്‍ സിദ്ധാര്‍ത്ഥ് ശ്രമിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്ന വേദിക, സിദ്ധാര്‍ത്ഥിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

സാരിയിൽ കിടിലൻ ഡാൻസുമായി സാധിക

എങ്ങനെയെങ്കിലും വേദികയെ തന്റെ ജീവിതത്തില്‍ നിന്നും പുറത്താക്കാനുള്ള ശ്രമത്തിലാണ് സിദ്ധാര്‍ത്ഥ്. അതിനായി വക്കീലിനെ കാണുകയും, കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയും ചെയ്യുന്നുണ്ട്. സിദ്ധാര്‍ത്ഥിനേയും സുമിത്രയേയും വേര്‍പിരിച്ചു നല്‍കിയ, വാസുദേവന്‍ വക്കീലിനെ കണ്ട്, വിവാഹമോചനത്തിനായുള്ള തയ്യാറെടുപ്പിലാണ് സിദ്ധാര്‍ത്ഥ് എന്ന് ശ്രീനിലയം വീട്ടില്‍ വിളിച്ചുപറയുന്ന വേദികയാണ് പുതിയ എപ്പിസോഡിലുള്ളത്. അതോടൊപ്പം രോഹിത്ത് സുമിത്രയെ വിവാഹം കഴിക്കാനുള്ള തകൃതിയായ ശ്രമത്തിലാണ്. സുമിത്രയുടെ കുടുംബക്കാരോടും മറ്റും രോഹിത്ത് ഇക്കാര്യം സംസാരിക്കുന്നുമുണ്ട്. എന്നാല്‍ എല്ലായിപ്പോഴും നടക്കുന്നതുപോലെ, രോഹിത്തിനെ സുമിത്ര എതിര്‍ക്കാനാണ് സാധ്യതകളുള്ളത്. രോഹിത്തും സുമിത്രയും കോളേജ് കാലത്ത് ചെറിയ പ്രണയത്തിലായിരുന്നെങ്കിലും, രോഹിത്ത് മടങ്ങിവന്നപ്പോള്‍ നല്ല സുഹൃത്തായി മാത്രമാണ് സുമിത്ര സ്വീകരിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios