'സണ്ണി സൈഡ് ഓഫ് ലൈഫ്' എന്ന മുദ്രവാക്യവുമായി എത്തുന്ന മാലിദ്വീപ് ടൂറിസത്തിന്‍റെ ക്യാമ്പെയിന് ബ്രാൻഡ് അംബാസഡറാകുന്നതിൽ അഭിമാനമുണ്ടെന്ന് കത്രീന പറഞ്ഞു.

മുംബൈ: മാലിദ്വീപിന്റെ ടൂറിസത്തിന്‍റെ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചതായി രാജ്യത്തെ മാർക്കറ്റിംഗ്, പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. "ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഐക്കൺ, അവാർഡ് നേടിയ ഒരു സംരംഭക എന്നീ നിലകളിൽ പ്രശസ്തയായ നടിയാണ് കത്രീന കൈഫ്. അവരുടെ സാന്നിധ്യം ലോകത്തെങ്ങും ഉണ്ട്. ബ്ലോക്ക്ബസ്റ്റർ സിനിമകളുടെയും നിരവധി അഭിമാനകരമായ അവാർഡുകളുടെയും അവര്‍ ഇന്ത്യൻ സിനിമയ്ക്ക് അവർ നൽകിയ സംഭാവനകൾ വളരെ വലുതാണ്" മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

'സണ്ണി സൈഡ് ഓഫ് ലൈഫ്' എന്ന മുദ്രവാക്യവുമായി എത്തുന്ന മാലിദ്വീപ് ടൂറിസത്തിന്‍റെ ക്യാമ്പെയിന് ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അഭിമാനമുണ്ടെന്ന് കത്രീന കൈഫ് പറഞ്ഞു. "ആഡംബരത്തിന്റെയും പ്രകൃതി സൗന്ദര്യത്തെ മാലിദ്വീപ് പ്രതിനിധീകരിക്കുന്നത്, ചാരുതയും ശാന്തതയും ഒത്തുചേരുന്ന ഒരു സ്ഥലം" ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് "മികച്ച യാത്രാനുഭവങ്ങൾ" മാലിദ്വീപ് നല്‍കുമെന്നും കത്രീന പറഞ്ഞു.

ലോകമെമ്പാടുമുള്ള ആളുകൾക്ക് മാലിദ്വീപ് നൽകുന്ന "അതുല്യമായ ആകർഷണീയതയും ലോകോത്തര ഓഫറുകള്‍ അറിയാന്‍" ഈ കാമ്പെയ്ൻ സഹായിക്കുമെന്ന് നടി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം സന്ദർശിക്കാൻ ഒരു മാസം മുമ്പാണ് ഈ തീരുമാനം. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ മികച്ച ബന്ധമാണ് നിലനില്‍ക്കുന്നത്.

കത്രീനയെ ആഗോള ബ്രാൻഡ് അംബാസഡറായി ലഭിച്ചതിൽ രാജ്യം "ആഹ്ലാദഭരിതരാണെന്ന്" വിസിറ്റ് മാലിദ്വീപിന്റെ സിഇഒയും എംഡിയുമായ ഇബ്രാഹിം ഷിയൂരി പറഞ്ഞു. അവരുടെ ഊർജ്ജസ്വലമായ വ്യക്തിത്വവും ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായുള്ള ശക്തമായ ബന്ധവും അവരെ സണ്ണി സൈഡ് ഓഫ് ലൈഫിന്റെ ക്യാമ്പെയിന്‍റെ യഥാര്‍ത്ഥ അംബാസിഡറാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.