പാടാത്ത പൈങ്കിളിയെന്ന പരമ്പരയില്‍ കണ്‍മണിയെന്ന കഥാപാത്രം മനീഷയ്ക്ക് വലിയ ബ്രേക്ക് ആണ് നല്‍കിയത്.

മനീഷ മഹേഷിനെക്കുറിച്ച് കാര്യമായ ആമുഖം ആവശ്യമില്ല മലയാളികൾക്കിപ്പോൾ. (Maneesha mahesh). പാടാത്ത പൈങ്കിളിയെന്ന പരമ്പരയില്‍ കണ്‍മണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്ന മനീഷ അത്രത്തോളം ആരാധക മനസുകള്‍ കീഴടക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മനീഷ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ടിക് ടോക് താരമായാണ് മലയാളികളുടെ സ്വീകരണമുറയിലേക്ക് മനീഷ മഹേഷ് കടന്നുവന്നത്.

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച മനീഷ കൺമണിയെന്ന കഥാപാത്രമായി എത്തിയപ്പോൾ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏഷ്യാനെറ്റ് പരമ്പര പാടാത്ത പൈങ്കിളി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ തന്നെ, പരമ്പരയിലെ താരമായ കൺമണിയുടെ ആരാധകരുടെ എണ്ണവും കൂടിവന്നു. സോഷ്യൽ മീഡിയയിൽ തുടർന്നും സജീവമായ മനീഷ പങ്കുവച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരെ ത്രസിപ്പിക്കാറുണ്ട്. നിരന്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്ന താരത്തിന്റെ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.

View post on Instagram

ഒരു പെയിന്റിങ് പോലെ തോന്നിപ്പിക്കുന്ന തീമിലാണ് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. അതീവ സുന്ദരിയായാണ് മനീഷ ഷൂട്ടിൽ കാണുന്നത്. ഇതുവരെ കാണാത്ത തരം ഫോട്ടോഷൂട്ട് ചിത്രങ്ങളെത്തിയതിന്റെ ആവേശമാണ് ആരാധകർ കമന്റുകളിലൂടെ പ്രകടിപ്പിക്കുന്നത്. പഴഞ്ചൻ രീതിയിൽ ചുറ്റിയ വെളുത്ത തിളക്കമുള്ള പട്ടു സാരിയിൽ ഒരു രാജകുമാരിയെന്ന് തോന്നിപ്പിക്കുന്നതാണ് ചിത്രങ്ങൾ. വീണ കയ്യിലേന്തിയുള്ള ചിത്രം രവിവർമ്മ ചിത്രത്തെ അനുസ്മരിപ്പിക്കുന്നവയാണെന്ന് വരെ കമന്റുകളുണ്ട്.

View post on Instagram

പാടാത്ത പൈങ്കിളിയിലൂടെ

പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'പാടാത്ത പൈങ്കിളി'. വ്യത്യസ്‍തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. മനീഷയാണ് പാടാത്ത പൈങ്കിളിയിൽ സുപ്രധാന വേഷത്തിൽ എത്തിയതെങ്കിൽ പുതുമുഖം സൂരജ് സൺ ആയിരുന്നു പരമ്പരയിൽ നായകനായി വേഷമിട്ടത്. വൈകാതെ ഇരുവരും പ്രേക്ഷകരുടെ ഇഷ്‍ട കഥാപാത്രങ്ങളായി മാറുകയും ചെയ്‍തു. എന്നാൽ പിന്നാലെ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ പരമായ പ്രശ്‍നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം അടുത്തിടെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ നട്ടെല്ലിന് പരിക്കേറ്റതായിരുന്നു പിന്മാറ്റത്തിന് പിന്നിൽ. 

View post on Instagram

ഇതിന് പിന്നാലെയാണ് ലിക്ജിത്ത് സൂരജിന് പകരക്കാനായി എത്തിയത്. മികച്ച രീതിയിൽ ലിക്ജിത്തും വേഷം കൈകാര്യം ചെയ്ത് വരുന്നതിനിടയിൽ താരവും പരമ്പരയിൽ നിന്ന് പിന്മാറിയെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ. വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്നും ടീമിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നതായും ലിക്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.