മോഹന്‍ലാലിനൊപ്പം ഫോട്ടോ എടുക്കാനായി എത്തിച്ചേർന്നത് 200ലധികം പേരായിരുന്നു.

ങ്ങളുടെ പ്രിയ താരങ്ങളെ ഒരുനോക്ക് കാണാൻ ആരാധകർക്ക് താല്പര്യം ഏറെയാണ്. അവരെ കണ്ടാലോ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യമായ സംതൃപ്തിയിലായിരിക്കും അവർ. അത്തരത്തിൽ പ്രിയ താരങ്ങളെ കണ്ട ശേഷമുള്ള ആരാധകരുടെ പ്രതികരണങ്ങളെല്ലാം പലപ്പോഴും പുറത്തും വന്നിട്ടുണ്ട്. പല അഭിനേതാക്കളും തങ്ങളുടെ ആരാധകർക്കായി ഫോട്ടോ ഇവന്റുകൾ സംഘടിപ്പിക്കാറുണ്ട്. കൂടുതലും തമിഴിലാണ് ഇത്തരം പരിപാടികൾ കണ്ടിട്ടുള്ളതെങ്കിലും മലയാള നടന്മാരും ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാൻ എത്താറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മോഹൻലാലും വന്നിരുന്നു.

തങ്ങളുടെ പ്രിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാനായി എത്തിച്ചേർന്നത് 200ലധികം പേരായിരുന്നു. ആരേയും നിരാശരാക്കാതെ മോഹൻലാൽ പോസും ചെയ്തു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ മോഹൻലാലിനെ സൈഡാക്കിയൊരു ആരാധകനാണ് വൈറലായി മാറിയിരിക്കുന്നത്. മോഹൻലാലിനെക്കാൾ പൊക്കവും തടിയും ജിമ്മനുമായിരുന്നു ഈ ആരാധകൻ. ഈ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ മോഹൻലാലിലേക്കല്ല മറിച്ച് ആരാധകനിലേക്ക് ആയിരുന്നു എല്ലാവരുടേയും നോട്ടം പോയത്. മോഹൻലാലിനെ സൈഡാക്കിയ ആരാധകൻ എന്ന കുറിപ്പോടെ ട്രോളുകളും വന്നു. ഇതിപ്പോൾ മോഹൻലാൽ അങ്ങോട്ട് ചെന്ന് ഫോട്ടോ എടുത്ത പോലുണ്ടല്ലോ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പൃഥ്വി എന്നാണ് ഈ വൈറൽ ആരാധകന്റെ പേരെന്നാണ് ഇൻസ്റ്റാ​ഗ്രാമിൽ നിന്നും വ്യക്തമാകുന്നത്. പൃഥ്വി ദ റിയൽ എന്നാണ് ഇൻസ്റ്റാ​ഗ്രാമിലെ യൂസർ നെയിം. ഫിറ്റ്നെസ് ട്രെയിനറായ ഇദ്ദേഹം മിസ്റ്റർ കേരള യൂണിവേഴ്സിറ്റി, മിസ്റ്റർ ട്രിവാൻഡ്രവും കൂടിയാണ്. ഒപ്പം ഫിറ്റ്നെസ് മോഡൽ കൂടിയാണ് പൃഥ്വി. മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്.

"ഇതിപ്പോ ലാലേട്ടൻ വന്ന് സെൻഫി ചോദിച്ചു വാങ്ങിയതാണോ, ഏട്ടനും അനിയനും, ലാൽ സൈഡായി പോയി, ദ റിയൽ ബി​ഗ് ഫാൻ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർ ഇത് എഐ ആണോന്ന് ചോദിച്ച് കമന്റ് ചെയ്തിട്ടുമുണ്ട്. കൂടാതെ ഇത് ഒറിജിനൽ ഹൈറ്റാണോ എന്ന് സംശയിക്കുന്നവരും ധാരാളമാണ്. ഇവർക്ക് പൃഥ്വി മറുപടിയും നൽകിയിട്ടുണ്ട്. എന്താ ബ്രോ ഡൗട്ട് ഉണ്ടോ എന്നായിരുന്നു കമന്റിന് മറുപടി നൽകിയത്. എന്തായാലും മോഹൻലാലിനെ സൈഡാക്കിയൊരു ആരാധകൻ ഇതാദ്യമായിട്ടാകുമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming