ശ്രദ്ധനേടി മരക്കാറിലെ  കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍.

മോഹൻലാലിന്റെ(mohanlal) 'മരക്കാർ: അറബിക്കടലിന്റെ സിംഹം'(Marakkar: Arabikadalinte Simham) എന്ന ബി​ഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. ചിത്രത്തിൻേതായി പുറത്തുവന്ന ടീസറുകൾക്കും പോസ്റ്ററുകൾക്കും ലഭിക്കുന്ന പ്രതികരണങ്ങൾ തന്നെയാണ് ഇതിന് തെളിവ്. ഡിസംബർ രണ്ടാം തീയതി തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍(motion poster) പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകരിപ്പോള്‍. 

Add Asianetnews as a Preferred SourcegooglePreferred

ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാ​ദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ചിത്രം തിയറ്ററിലെത്താൻ ഇനി ആറ് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പോസ്റ്റർ പുറത്തുവിട്ടത്. മഞ്ജു വാര്യർ അവതരിപ്പിക്കുന്ന സുബൈദ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണിത്. 

ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 23 സെക്കന്റ് മാത്രമേ ദൈർഘ്യമുള്ളുവെന്ന പരിഭവം ആരാധകർക്ക് ഉണ്ടെങ്കിലും ടീസറിന് വൻവരവേൽപ്പാണ് പ്രേക്ഷകർ ഇതിനോടകം നൽകി കഴിഞ്ഞത്. ഇതുവരെയുള്ള മലയാള സിനിമാ ചരിത്രത്തെ മാറ്റിക്കുറിക്കുമെന്നാണ് പലരും കമന്റ് ചെയ്യുന്നത്. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഒരിടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.