ഏറെ രസകരമായ പോസ്റ്റുകള്‍ നിരന്തരം സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരങ്ങൾ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണിപ്പോൾ.

'മൗനരാഗം' എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെയാണ് ഐശ്വര്യ റാംസായ് മലയാളികൾക്ക് പ്രിയങ്കരിയായത്. പരമ്പരയിലൂടെ തന്നെ നലീഫ് ജിയയും പ്രേക്ഷകപ്രിയം നേടി. ഊമയായ പെൺകുട്ടിയുടെ വേഷത്തിലാണ് ഐശ്വര്യയെത്തുന്നതെങ്കിൽ, കല്യാണിയെ പ്രണയിക്കുന്ന യുവാവിന്റെ വേഷത്തിലാണ് നലീഫ് എത്തുന്നത്. 

View post on Instagram
 

ഏറെ രസകരമായ ചിത്രങ്ങളും വീഡിയോയുമായി നിരന്തരം സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരങ്ങൾ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണിപ്പോൾ. 'പരം സുന്ദരി' ഗാനത്തിന് ചുവടുമായാണ് ഇപ്പോൾ  ഇരുവരും എത്തുന്നത്. ലൊക്കേഷനിൽ നിന്ന് ഇരുവരും രസകരമായി തല്ലുകൂടുന്നതും റീലിൽ കാണാം. 'ബ്ലൂപ്പർ വേർഷൻ ഓഫ് പരം സുന്ദരി' എന്ന കുറിപ്പോടെയാണ് ഐശ്വര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തമിഴ് താരങ്ങളായ ഇരുവർക്കും  മലയാളം സംസാരിക്കും. മലയാളി മിനീസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ് ഇരുവരുമിപ്പോൾ. കുലദൈവം എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യ ബാലതാരമായി അഭിനയം തുടങ്ങുന്നത്. കല്യാണവീട്, സുമംഗലി തുടങ്ങിയ പരമ്പരകളിലും ഐശ്വര്യ വേഷമിട്ടിരുന്നു. ഐശ്വര്യയെ പ്രദീപാണ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. 

 പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.  

View post on Instagram
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona