പ്രദീപ് പണിക്കര്‍ രചിച്ച് മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം.ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാാളാണ് പ്രദീപ് പണിക്കര്‍. നാടകങ്ങളിലൂടെയായിരുന്നു അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളെല്ലാം പ്രദീപ് പണിക്കരുടെ രചനകളായിരുന്നു. മൗനനരാഗത്തെ ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

പരമ്പരയിൽ കല്യാണിയുടെ വേഷത്തിലെത്തുന്നത് തമിഴ് താരമായ ഐശ്വര്യയാണ്. ഏവരുടെയും പ്രിയങ്കരിയായ താരം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. മലയാളി ആരാധകർ ഇരുകയ്യും നീട്ടിയാണ് ഐശ്വര്യയെ ഇൻസ്റ്റഗ്രാമിലും വരവേറ്റത്. ഇപ്പോഴിതാ തന്റെ പേരിലുള്ള ചില അക്കൗണ്ടുകൾ ഫേക്കാണെന്ന് പറയുകയാണ് താരം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഐശ്യര്യ ഇക്കാര്യം അറിയിച്ചത്.

.