വിവാഹം ഔദ്യോഗികമായി നിശ്ചയിച്ചതോടെ ഇരുവരും ചേർന്ന് 'മൃദ്വ' എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുല വിജയ്‍യും യുവ കൃഷ്ണയും വിവാഹിതരാകുന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും നിശ്ചയ ദിവസത്തെ ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വിവാഹം ഔദ്യോഗികമായി നിശ്ചയിച്ചതോടെ ഇരുവരും ചേർന്ന് 'മൃദ്വ' എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇരുവരുടെയും കുഞ്ഞു വിശേഷങ്ങൾ പോലും പങ്കുവയ്ക്കുന്ന ഇടത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്.

View post on Instagram

ഇതിനൊപ്പം തന്നെ ഇൻസ്റ്റഗ്രാമിലും സജീവമാണ് ഇരുവരും. റൊമാന്‍റിക് ചിത്രങ്ങളും വീഡിയോകളുമായി കളം നിറയുകയാണ് യുവയും മൃദുലയും. അടുത്തിടെ പങ്കുവച്ച ഒരു സ്പെഷല്‍ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങളുടെ പശ്ചാത്തലം ഒരു ഓട്ടോറിക്ഷയാണ്. ഞങ്ങൾ തല്ലുകൂടും സ്നേഹിക്കും, എന്നും ഒരുമിച്ച് ജീവിക്കുമെന്നായിരുന്നു യുവ തന്‍റെ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

View post on Instagram

പ്രണയികളുടെ പോസ്റ്റിന് സ്നേഹം വാരി വിതറുകയാണ് ആരാധകർ. ഏറെ കാത്തിരിക്കുന്ന ഇരുവരുടെയും വിവാഹം എന്നുണ്ടാകുമെന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. നിരന്തരം വ്യത്യസ്ഥ ഫോട്ടോഷൂട്ടുകളും വീഡിയോകളുമായി എത്തുന്ന 'മൃദ്വ'യെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.