ജൂലൈ എട്ടിനാണ് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവരും വിവാഹിതരായത്

ടുത്തിടെയൊന്നും ഇത്രയധികം ചർച്ചചെയ്യപ്പെട്ട മറ്റൊരു താരവിവാഹം ഉണ്ടായിട്ടില്ല. പറഞ്ഞുവരുന്നത് മൃദുലയുടെയും യുവയുടെയും വിവാഹക്കാര്യാണ്. ജൂലൈ എട്ടിനാണ് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവരും വിവാഹിതരായത്. ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. യുവയ്ക്കൊപ്പം പുതിയ ജീവിതം തുടങ്ങിയതിന്റെ വിശേഷം നേരത്തെ മൃദുല പങ്കുവച്ചിരുന്നു. ' ഒടുവിൽ യുവ കൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി' എന്നായിരുന്നു വിവാഹത്തിന് പിന്നാലെ താലികെട്ടുന്ന ചിത്രം പങ്കുവച്ചുകൊണ്ട് മൃദുല കുറിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

വിവാഹ നിശ്ചയം മുതൽ ഉണ്ണിയേട്ടൻ എന്നാണ് മൃദുല യുവയെ വിളിക്കാറുള്ളത്. ഇപ്പോഴിതാ വിവാഹ ശേഷം ഇരുവരും പുതിയ വീട്ടിലേക്ക് എത്തിയതിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് മൃദുല. ' ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം എന്നാണ് മൃദുല കുറിച്ചിരിക്കുന്നത്. 

View post on Instagram

ലളിതമായി നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹ വസ്ത്രത്തിൽ അതീവ സുന്ദരിയായി എത്തിയ മൃദുലയുടെയും യുവയുടെയും ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കുറച്ച് ആഭരണങ്ങളും പ്രത്യേകം ഡിസൈൻ ചെയ്ത കസവ് സാരിയുമായിരുന്നു മൃദുലയുടെ വേഷം.

വിവാഹത്തിന് മുമ്പ് തന്നെ സാരിയുടെ വിശേഷം ആരാധകരുമായി മൃദുല പങ്കുവച്ചിരുന്നു. മനോഹരമായ കസവുസാരിക്കൊപ്പം ആകര്‍ഷണീയമായ വര്‍ക്കുകളോടുകൂടിയ ബ്ലൗസുമായിരുന്നു വിവാഹ സാരിയുടെ പ്രത്യേകത. അതിലുപരിയായി ബ്ലൗസില്‍ 'മൃദ്വ' എന്ന് തുന്നിപ്പിടിപ്പിച്ചിരുന്നു. 

View post on Instagram

പ്രിയതാരങ്ങളുടെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനില്‍ക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. അഭിനയമല്ലാതെ മാജിക്കിലും മെന്റലിസത്തിലും ഒരു കൈ നോക്കുന്നുണ്ട് യുവ.

View post on Instagram