2007ലായിരുന്നു അരവിന്ദ് സിംഗ് ജാംവാളിനെ നിത്യ വിവാഹം ചെയ്യുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഗുരുവായൂര്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

ലയാളികളുടെ പ്രിയ താരമാണ് നിത്യാ ദാസ്. 'ഈ പറക്കും തളിക' എന്ന കോമഡി ചിത്രത്തിലൂടെ എത്തി മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരം ഒരുപിടി മികച്ച കഥാപാത്രത്തെ ആരാധകർക്ക് സമ്മാനിച്ചു. ഇപ്പോൾ തന്റെ ഭൂരിഭാഗം സമയവും മകൾ നൈനയോടൊപ്പമാണ് ചിലവഴിക്കുന്നത്.

മകളുമൊത്തുള്ള നിത്യയുടെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധടുന്നത്. തന്നെ പുറകിൽ നിന്നും ആലിംഗനം ചെയ്യുന്ന മകളോടൊപ്പമുള്ള വീഡിയോ ആണ്‌ നടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പൂച്ചക്കണ്ണും നീണ്ട മുഖവുമുള്ള നൈനയ്ക്ക് അമ്മയുടെ അതേ രൂപഭാവങ്ങൾ തന്നെയാണുള്ളത്.

'ബസന്തിയുടെ ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല' എന്നാണ് വീഡിയോക്ക് താഴേ വന്നിരിക്കുന്ന കമന്റ്. 2007ലായിരുന്നു അരവിന്ദ് സിംഗ് ജാംവാളിനെ നിത്യ വിവാഹം ചെയ്യുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഗുരുവായൂര്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ അരവിന്ദ് കാശ്മീര്‍ സ്വദേശിയാണ്. നൈന ജാംവാൾ, നമാന്‍ സിംഗ് ജാംവാൾ, എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്.

View post on Instagram