സോഷ്യല്‍മീഡിയയില്‍ സജീവമായ ഗായത്രി അരുണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഗായത്രി ഷെയര്‍ ചെയ്ത പുതിയ ഫോട്ടോയും കുറിപ്പുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

പരസ്പരം പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലും മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി അരുണ്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ ഗായത്രി അരുണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഗായത്രി ഷെയര്‍ ചെയ്ത പുതിയ ഫോട്ടോയും കുറിപ്പുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

'അമ്മയോ, വളരെ ചെറുപ്പമാണല്ലോ.. ഈ കമന്റ് കേള്‍ക്കുമ്പോള്‍ അമ്മയുടെ മുഖത്തു വിടര്‍ന്ന ഒരു ചിരിയും, എന്റെ മുഖത്ത് ഒരു പുശ്ചിരിയും വരുന്നത് തികച്ചും സ്വാഭാവികം. എന്നാലും ഞങ്ങള്‍ രണ്ടാളും ഇത്തരത്തിലെ കമന്റുകള്‍ ആസ്വദിക്കാറുണ്ട്. എന്താ കാര്യമെന്നുവെച്ചാല്‍ ഞങ്ങള്‍ രണ്ടാളും തമ്മിലെ ബന്ധം വെറും അമ്മ മകള്‍ ബന്ധമല്ല.. അതിലുമൊരുപാടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എപ്പോഴത്തേയും മികച്ച കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ ' എന്നാണ് ഗായത്രി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

View post on Instagram

ഒരുപാട് ആളുകളാണ് ഗായത്രിക്കും അമ്മയ്ക്കും ആശംസകളുമായെത്തുന്നത്. ഒരൊറ്റ പരമ്പര കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധപിടിച്ചുപറ്റിയ ഗായത്രി, ശേഷം മറ്റ് പരമ്പരകളിലൊന്നുംതന്നെ എത്തിയിട്ടില്ല. ചില സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ പുതിയ ചിത്രം മമ്മൂട്ടി നായകനാകുന്ന പൊളിറ്റിക്കല്‍ ഡ്രാമയായ വണ്‍ ആണ്.