നടൻ പവൻ കല്യാണിന്റെ മകൻ മാർക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിൽ തീപിടിത്തത്തിൽ പരിക്കേറ്റു. കുട്ടിയുടെ കൈകളിലും കാലുകളിലും പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൈദരാബാദ്: നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ഇളയ മകൻ മാർക്ക് ശങ്കറിന് ചൊവ്വാഴ്ച സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റു. എട്ട് വയസ്സുകാരന്റെ കൈകളിലും കാലുകളിലും പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ജനസേന പാർട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സംഭവത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് നല്‍കുന്നുണ്ട്.
ട്വീറ്റിൽ ഇങ്ങനെ പറയുന്നു, “സംസ്ഥാന ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാണിന്റെ ഇളയ മകൻ മാർക്ക് ശങ്കർ സിംഗപ്പൂരിൽ ഒരു തീപിടുത്തത്തില്‍ പരിക്ക് പറ്റി. മാർക്ക് ശങ്കർ പഠിക്കുന്ന സ്കൂളിൽ തീപിടുത്തമുണ്ടായി. അപകടത്തിൽ മാര്‍ക്കിന്‍റെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു. പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസം മുട്ടിലിനെ തുടര്‍ന്ന് കുട്ടി ചികിത്സയിലാണ്. മാർക്ക് ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.”
അതേ സമയം അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഔദ്യോഗിക പര്യടനം ചുരുക്കി പവന്‍ കല്ല്യാണ്‍ സിംഗപ്പൂരിലേക്ക് പോകാന്‍ പാര്‍ട്ടി നിര്‍ദേശിച്ചെങ്കിലും പാര്യടനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും പവന്‍ കല്ല്യാണ്‍ സിംഗപ്പൂരിലേക്ക് പോവുക എന്നാണ് ജനസേനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.
പവൻ കല്യാണിനും ഭാര്യ അന്ന ലെഷ്‌നേവയ്ക്കും 2017 ഒക്ടോബർ 10 നാണ് മകൻ മാർക്ക് ശങ്കര്‍ ജനിച്ചത്. റഷ്യൻ മോഡലായിരുന്ന അന്ന ലെഷ്‌നേവ പവൻ കല്യാണിന്റെ മൂന്നാമത്തെ ഭാര്യയാണ്. 2011 ൽ തീൻ മാർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 2013 സെപ്റ്റംബർ 30 നാണ് ഇവര്‍ വിവാഹിതരായത്.
2024 ലെ ആന്ധ്ര തെരഞ്ഞെടുപ്പിലാണ് ടിഡിപി, ബിജെപി സഖ്യത്തില്‍ മത്സരിച്ച് പവന്‍ കല്ല്യാണിന്‍റെ ജനസേന വന്‍ വിജയം നേടുന്നത്. പിന്നാലെ പവന്‍ കല്ല്യാണ്‍ ആന്ധ്ര ഉപമുഖ്യമന്ത്രിയായി. ഇപ്പോള്‍ സിനിമ അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കിയിരിക്കുകയാണ് താരം. ഹര വീര മല്ലു എന്ന ചിത്രമാണ് പവന്‍ കല്ല്യാണിന്‍റെതായി ഇറങ്ങാനുള്ള ചിത്രം.
രണ്ടാം തിങ്കളാഴ്ച കളക്ഷനില്‍ 54.54 ശതമാനം ഇടിവ്: പക്ഷെ നാഴികകല്ല് പിന്നിട്ട് എമ്പുരാന്‍റെ കുതിപ്പ് !
മമ്മൂട്ടിയുടെ ബസൂക്കയില്‍ ആറ് ചെറിയ മാറ്റങ്ങള്‍, ചിത്രത്തിന്‍റെ ദൈര്‍ഘ്യം: സെന്‍സര്‍ വിവരങ്ങള്‍
