Asianet News MalayalamAsianet News Malayalam

എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്; ശ്രീനിഷിനെ കുറിച്ച് പേളി

ബിഗ് ബോസിലൂടെ ആണ് ശ്രീനിഷും പേളിയും കണ്ടുമുട്ടുന്നത്. 

pearle maaney share heart touching quotes about husband srinish nrn
Author
First Published Nov 28, 2023, 2:23 PM IST

ബിഗ്ബോസ് ഷോയിലൂടെയായിരുന്നു പേളിയും ശ്രീനിഷും മലയാളി മനസ്സുകളിലേക്ക് ചേക്കേറിയതും ഒപ്പം രണ്ടുപോരും ജീവിതത്തിൽ ഒന്നിച്ചതും. പ്രിയപ്പെട്ടവരും ഫോണുമൊന്നുമില്ലാതെ പിടിച്ച് നില്‍ക്കാനാവാതെ വന്നപ്പോള്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നായിരുന്നു പേളി പറഞ്ഞത്. ഈ പരീക്ഷണത്തെ നമ്മളൊന്നിച്ച് നേരിടുമെന്ന് പറഞ്ഞ് പേളിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ശ്രീനിയായിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു. മോഹന്‍ലാലിന് മുന്നില്‍ വെച്ചായിരുന്നു പേളി പ്രണയം പരസ്യമാക്കിയത്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒന്നിച്ചായിരിക്കണം എന്നാഗ്രഹിക്കുന്നു എന്നായിരുന്നു താരം പറഞ്ഞത്.

വ്യത്യസ്ത മതവിഭാഗക്കാരായിരുന്നുവെങ്കിലും അതൊന്നും ഇവരുടെ ബന്ധത്തിന് തടസമായിരുന്നില്ല. ഹിന്ദു-ക്രിസ്ത്യന്‍ ആചാര പ്രകാരമായാണ് വിവാഹം നടത്തിയത്. വിവാഹ ശേഷവും ഇരുവരും ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ടായിരുന്നു. ഇവരുടെ മകളായ നില ബേബി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതലുള്ള എല്ലാ വിശേഷങ്ങളും പേളി ചാനലിലൂടെ പങ്കിട്ടിരുന്നു.

ഇപ്പോഴിതാ, തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം ശ്രീനിയുടെ വരവ് തന്നെയാണെന്ന് പറയുകയാണ് പേളി. പുതിയ പോസ്റ്റിലൂടെയായിരുന്നു പേളി ശ്രീനിയെക്കുറിച്ച് വാചാലയായത്. നീ എനിക്ക് ആരാണെന്ന് വിശദീകരിക്കാന്‍ വാക്കുകള്‍ പോര, എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, ഐ ലവ് യൂ എന്നായിരുന്നു പേളി കുറിച്ചത്. ശ്രീനിയടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

എട്ടാം മാസത്തിലേക്ക് കടന്നുവെന്നും, ഇപ്പോള്‍ ഗര്‍ഭകാലം ശരിക്കും ആസ്വദിക്കുകയാണെന്നും പേളി പറഞ്ഞിരുന്നു. ആദ്യത്തെ മൂന്ന് മാസം ശരിക്കും ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ തവണത്തപ്പോലെ ഇത്തവണയും ഛര്‍ദ്ദിയായിരുന്നു. വ്‌ളോഗ് ചെയ്യാനോ, വിശേഷങ്ങള്‍ പങ്കിടാനോ ഒന്നും കഴിഞ്ഞിരുന്നില്ല. ആലുവയിലെ വീട്ടിലാണ് ഞങ്ങളിപ്പോള്‍. ഷൂട്ടുണ്ടെങ്കില്‍ ഫ്‌ളാറ്റിലേക്ക് പോവും, അതുകഴിഞ്ഞ് തിരിച്ച് വരും. ഇവിടെയാവുമ്പോള്‍ എല്ലാവരുമുണ്ട്. നിലുവും ഹാപ്പിയാണെന്നും പേളി വ്യക്തമാക്കിയിരുന്നു.

കിടിലന്‍ കോമഡി എന്റര്‍ടെയ്നർ, വിജയത്തിലേക്ക് കുതിച്ച് 'മഹാറാണി'; സക്സസ് ടീസർ എത്തി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios