ബ്രോ ഡാഡി ദിനങ്ങളുമായി പൃഥ്വിരാജ്. 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി( bro daddy). ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും(prithviraj) മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നത് തന്നെയാണ് ഇതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

റോഡില്‍ വണ്ടി നിര്‍ത്തിയിട്ട് എന്തൊ കാര്യമായി എഴുതുന്ന ചിത്രമാണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്. രസകരമായ ഒരു അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. “റോഡിന് നടുവില്‍ വച്ച് പ്രചോദനം ലഭിക്കുമ്പോള്‍ നിങ്ങള്‍ വണ്ടി നിര്‍ത്തും, എഴുതും. ബ്രോ ഡാഡി ദിനങ്ങള്‍,” എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ചിത്രം ഒടിടി റിലീസ് ആകുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. 

View post on Instagram

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.