Asianet News MalayalamAsianet News Malayalam

എല​ഗന്റ് ലുക്കിൽ മനോഹരിയായി പ്രിയ വാര്യർ; ചിത്രങ്ങൾ

എല​ഗന്റ് ലുക്കിൽ മനോഹരിയായി എത്തിയ പ്രിയ വാര്യരെ ചിത്രങ്ങളിൽ കാണാം.

priya prakash varrier share elegant look photos
Author
First Published Jan 31, 2023, 9:59 AM IST

മര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു. സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്. ഈ അവസരത്തിൽ‌ പ്രിയ പങ്കുവച്ച പുതിയ ഫോട്ടോസ് ആണ് ശ്രദ്ധനേടുന്നത്. 

എല​ഗന്റ് ലുക്കിൽ മനോഹരിയായി എത്തിയ പ്രിയ വാര്യരെ ചിത്രങ്ങളിൽ കാണാം. പ്രിയ തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫർ ആയ അരുൺ പയ്യടി ആണ് ഫോട്ടോകൾ എടുത്തിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

അതേസമയം, '4 ഇയേഴ്‍സ്' ആണ് പ്രിയ വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. രഞ്‍ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രിയ  വാര്യര്‍ക്കൊപ്പം സര്‍ജാനോ ഖാലിദ് ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്‍ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണങ്ങള്‍ നേടിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീം ചെയ്തിരുന്നു.

ഒരിടവേളക്ക് ശേഷം പ്രിയ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തിയ മലയാള ചിത്രം കൂടിയാണ് '4 ഇയേഴ്‍സ്'. സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്. മേക്കപ്പ് റോണക്സ് സേവ്യര്‍. സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വസ്ത്രാലങ്കാരം രമ്യ സുരേഷ്, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, ക്യാമറ അസിസ്റ്റന്‍റ് ഹുസൈൻ ഹംസ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽസ് സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

'നെഞ്ചുപിടയ്ക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്'; രാഹുൽ ​ഗാന്ധിയോട് ഹരീഷ് പേരടി

Follow Us:
Download App:
  • android
  • ios