അഞ്ചിൽ ഒരാൾ തസ്കരൻ എന്ന ചിത്രത്തിൽ തനിക്ക് ലഭിച്ച ഡിവൈഎസ്പിയുടെ വേഷത്തെക്കുറിച്ചാണ് സാധികയുടെ കുറിപ്പ്.

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാധിക. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക, തന്റെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. അഞ്ചിൽ ഒരാൾ തസ്കരൻ എന്ന ചിത്രത്തിൽ തനിക്ക് ലഭിച്ച ഡിവൈഎസ്പിയുടെ വേഷത്തെക്കുറിച്ചാണ് സാധികയുടെ കുറിപ്പ്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

'എന്റെ അടുത്ത സിനിമയിലേക്ക് ജോയിൻ ചെയ്യുകയാണ്. ഡിവൈഎസ്പി വന്ദന കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിവിൽ പൊലീസ് ഓഫീസറിൽ നിന്ന് നേരെ ഡിവൈഎസ്പിയായി പ്രൊമോഷൻ കിട്ടി. ഇത്തരം പ്രൊമോഷൻ സിനിമയിൽ മാത്രമേ സാധ്യമാകൂ... തുടർച്ചയായി സിനിമകളുടെ ഭാഗമാകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്'- എന്നാണ് സാധിക കുറിച്ചിരിക്കുന്നത്.

ടെലിവിഷൻ ഹാസ്യ പരിപാടിയായ സ്റ്റാർ മാജിക്കിന് പുറമെ ചില പരമ്പരകളിലും സാധിക വേഷമിട്ടിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങളിൽ ശ്രദ്ധേയമായ താരം പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത് ടെലിവിഷൻ ഷോകളിലും പരമ്പരകളിലുമായാണ്.