Asianet News MalayalamAsianet News Malayalam

ആലിയ ഭട്ടോ, കൃതി സനനോ? സ്ത്രീവേഷത്തിൽ രാജ്കുമാർ റാവു, തിരിച്ചറിയാനാകതെ ആരാധകർ

ലിപ്പ് സിറ്റിക്ക് ഇട്ട് പൊട്ട് തൊട്ട് 'അതിമനോഹരി'യായാണ് രാജ്കുമാറിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽനിന്നുള്ള മറ്റൊരു ലുക്കും നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Rajkummar Rao shared the first look from the movie Ludo
Author
Mumbai, First Published Jan 2, 2020, 4:52 PM IST

മുംബൈ: പുതുവർഷത്തിൽ പുത്തൻ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ രാജ്കുമാർ റാവു. തന്റെ പുതിയ ചിത്രമായ ‘ലുഡോ’യിലെ സ്ത്രീവേഷത്തിലുള്ള ലുക്കാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പച്ചനിറത്തിലുള്ള ലഹങ്ക ധരിച്ച്, നീളൻ മുടി അഴിച്ചിട്ട്, ആഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്നത് രാജ്കുമാർ ആണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എന്നാല്‍, ഇത് ആലിയ ഭട്ടോ അതോ കൃതി സനൻ ആണോ? എന്നാണ് ആരാധകരുടെ പ്രധാന സംശയം.

ലിപ്പ് സിറ്റിക്ക് ഇട്ട് പൊട്ട് തൊട്ട് 'അതിമനോഹരി'യായാണ് രാജ്കുമാറിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽനിന്നുള്ള മറ്റൊരു ലുക്കും നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീണ്ട മുടിയും സൺ ഗ്ലാസും ധരിച്ച് ബൈക്കിലിരിക്കുന്ന ചിത്രമാണിത്. തോരണങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന ബൈക്കിൽ എൺപതുകളിലെ സൂപ്പർ‌ സ്റ്റാർ മിഥുൻ ചക്രബർത്തിയുടെ ചിത്രവും ബൈക്കിൽ പതിച്ചിട്ടുണ്ട്. 'ന്യൂ ഇയർ ​ഗയ്സ്' എന്ന് ആശംസിച്ചുള്ള രാജ്കുമാറിന്റെ പോസ്റ്റ് ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Happy new year guys. #LUDO 🙏❤️@anuragbasuofficial @bhushankumar @tseries.official

A post shared by RajKummar Rao (@rajkummar_rao) on Jan 1, 2020 at 2:11am PST

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രമാണാ ‘ലുഡോ’. മലയാളത്തിന്റെ പ്രിയതാരം പേളി മാണി ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രമാണിത്. അഭിഷേക് ബച്ചൻ, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപതി, സാനിയ മൽഹോത്ര, ആദിത്യ റോയ് കപൂർ തുങ്ങിയവരും ചിത്രത്തിലുണ്ട്. ‘മേഡ് ഇൻ ചൈന’ എന്ന ചിത്രമായിരുന്നു രാജ്കുമാറിന്റേതായി അവസാനം പുറത്തിറങ്ങിയത്. ചിത്രം ബോക്സോഫിസിൽ പരാജയമായിരുന്നു. ജാൻവി കപൂർ നായികയാവുന്ന ‘റൂഹി അഫ്സ’, ഹൻസാല്‍ മേഹ്‍ത സംവിധാനം ചെയ്യുന്ന ‘ചലാങ്’, ‘ദി വൈറ്റ് ടൈഗർ’ എന്നിവയാണ് രാജ്കുമാറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.   

 

 

 

 

 

Follow Us:
Download App:
  • android
  • ios