Asianet News MalayalamAsianet News Malayalam

'പൈങ്കിളി'ക്ക് പാറിപ്പറക്കാൻ...; പിറന്നാൾ ആശംസകളുമായി 'റീൽ' കുടുംബം

ചെറുപ്പം മുതൽ സിനിമാ സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും ചക്കപ്പഴം പരമ്പരയിലൂടെയാണ് ശ്രുതി രജനീകാന്ത് പ്രേക്ഷകപ്രിയം നേടിയത്

Reel family with happy birthday to chakkapazha actress shruthi rajaneekanth
Author
Thiruvananthapuram, First Published Nov 9, 2021, 8:33 PM IST
  • Facebook
  • Twitter
  • Whatsapp

മലയാളം മിനിസ്ക്രീനില്‍ വലിയ സ്വീകാര്യതയുള്ള പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഹാസ്യത്തിന്‍റെ ഭാഷയിൽ  ഒരു കുടുംബത്തിന്‍റെ കഥ പറയുന്ന പരമ്പര, വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് നടന്നടുത്തു. ചക്കപ്പഴത്തിലൂടെയാണ് അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയരംഗത്തേക്കെത്തിയത്. ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും. 

ചെറുപ്പം മുതൽ സിനിമാ- സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും, ശ്രുതി രജനീകാന്തും ചക്കപ്പഴം പരമ്പരയിലൂടെയാണ് പ്രേക്ഷകപ്രിയം നേടിയത്. പൈങ്കിളിയിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് വലിയ ആരാധകരാണ് ഇപ്പോഴുള്ളത്. ഇപ്പോഴിതാ പരമ്പരയുടെ സ്വന്തം പൈങ്കിളിക്ക് പിറന്നാൾ ആശംസകളുമായി എത്തുകയാണ് ചക്കപ്പഴം ടീം. അശ്വതി ശ്രീകാന്ത്, സബിറ്റ ജോർജ്, അമൽ രാജ്ദേവ്, ലക്ഷ്മി ഉണ്ണികൃഷ്‌ണൻ തുടങ്ങിയ താരങ്ങളെല്ലാം  ശ്രുതിക്ക് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റ് ഇട്ടിട്ടുണ്ട്.

'നാത്തൂന്‍റെ പ്രിയപ്പെട്ട പൈങ്കിളിക്ക് പിറന്നാൾ ആശംസകൾ' എന്ന് അശ്വതി കുറിക്കുന്നു. 'ഇന്ന് ഞങ്ങളുടെ കിളിക്കുട്ടിയുടെ പിറന്നാൾ, അഭിമാനത്തോടെ ഒരു അമ്മ, സ്ക്രീനിലെ മകൾക്ക് ജന്മദിനാശംസകൾ നേരുന്നു, പ്രിയപ്പെട്ട ശ്രുതി, ഇന്ന് നിനക്ക് വേണ്ടിയുള്ള എന്‍റെ പ്രാർത്ഥന, നിന്‍റെ മനസ്സിന്‍റെ ആഗ്രഹങ്ങളെ ആവേശത്തോടെ പിന്തുടരുമ്പോൾ നിന്‍റെ അറിവ് നിനക്ക് ഉപയോഗപ്രദമാകട്ടെ എന്നാണ്...'- ശ്രുതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സബിറ്റ കുറിക്കുന്നു.. 'പപ്പായുടെ പ്രിയപ്പെട്ട പൈങ്കൂസിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ... എന്നായിരുന്നു പ്രേക്ഷകരുടെ കുഞ്ഞുണ്ണിയായ അമൽ രാജ്ദേവിന്‍റെ കുറിപ്പ്.

നർത്തകി കൂടിയാണ് ശ്രുതി. ജേണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. എട്ട് സുന്ദരികളും ഞാനും എന്ന പരമ്പരയിൽ ബാലതാരമായാണ് ശ്രുതി അഭിനയം തുടങ്ങിയത്. പ്രസാദ് നൂറനാടിന്‍റെ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയിലും വേഷമിട്ട ശ്രുതി ഭാഗമായ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by amal Rajdev (@amal_rajdev)

Follow Us:
Download App:
  • android
  • ios