ബിക്കിനിയില്‍ അതീവ സുന്ദരിയായി നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍. ബോള്‍ഡ് കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ റിമ കടുംനീല നിറമുള്ള ബിക്കിനിയണിഞ്ഞ് കടല്‍ത്തീരത്ത് ഉല്ലസിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. 

റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവാണ് ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. വൈറസ് ആണ് റിമ അവസാനമായി അഭിനയിച്ച ചിത്രം. തല്ലുമാല എന്ന മുഹ്സിന്‍ പരാരി ചിത്രമാണ് റിമയും ആഷിഖും ചേര്‍ന്ന് അടുത്തതായി നിര്‍മ്മിക്കാന്‍ പോകുന്നത്.