Asianet News MalayalamAsianet News Malayalam

'നരനെയും മഹേഷിനെയും ഓർത്ത്'; വീഡിയോ പങ്കുവച്ച് സാജൻ സൂര്യ

താരം കഴിഞ്ഞദിവസം പങ്കുവച്ചൊരു കുറിപ്പും വീഡിയോയുമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Sajan Surya remembers his previous roles in the series Bharya and Kungumapoovu
Author
Kerala, First Published Sep 20, 2021, 12:57 PM IST

മിനിസ്‌ക്രീനില്‍ കാലങ്ങളായി നിറ സാന്നിധ്യമായ താരമാണ് സാജന്‍ സൂര്യ. 'സ്‍ത്രീയിലെ ഗോപന്‍ എന്ന നിത്യഹരിത കഥാപാത്രം മുതല്‍' ജീവിത നൗക'യിലെ പുതിയ കഥാപാത്രമായ ജയകൃഷ്ണന്‍ വരെയെത്തി നില്‍ക്കുന്നു സാജന്റെ വേഷങ്ങള്‍. താരത്തിന്റെ ഓരോ വേഷവും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായതാണ്.  ഏഷ്യാനെറ്റ് പരമ്പര കുങ്കുമപ്പൂവിലെ വേഷവും വലിയ സ്വീകാര്യതയാണ് സാജന് സമ്മാനിച്ചത്.

നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന്‍ ഇപ്പോഴും മിനിസ്‌ക്രീനിലെ നായകസങ്കല്‍പത്തിലുള്ള മലയാളിയുടെ താരമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ സാജന്‍ തന്റെ ജീവിതത്തിലെ മികച്ച നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ താരം കഴിഞ്ഞദിവസം പങ്കുവച്ചൊരു കുറിപ്പും വീഡിയോയുമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മിനിസ്‌ക്രീനില്‍ കാലങ്ങളായി നിറ സാന്നിധ്യമായ താരമാണ് സാജന്‍ സൂര്യ. 'സ്ത്രീ'യിലെ ഗോപന്‍ എന്ന നിത്യഹരിത കഥാപാത്രം മുതല്‍' ജീവിത നൗക'യിലെ പുതിയ കഥാപാത്രമായ ജയകൃഷ്‍ണന്‍ വരെയെത്തി നില്‍ക്കുന്നു സാജന്റെ വേഷങ്ങള്‍. താരത്തിന്റെ ഓരോ വേഷവും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായതാണ്.  ഏഷ്യാനെറ്റ് പരമ്പര കുങ്കുമപ്പൂവിലെ വേഷവും വലിയ സ്വീകാര്യതയാണ് സാജന് സമ്മാനിച്ചത്.നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന്‍ ഇപ്പോഴും മിനിസ്‌ക്രീനിലെ നായകസങ്കല്‍പത്തിലുള്ള മലയാളിയുടെ താരമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ സാജന്‍ തന്റെ ജീവിതത്തിലെ മികച്ച നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ താരം കഴിഞ്ഞദിവസം പങ്കുവച്ചൊരു കുറിപ്പും വീഡിയോയുമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ കാല പരമ്പരകളുടെ ഒരു ഓർമയാണ് സാജൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഫാനായ സുഹൃത്ത് എഡിറ്റ് ചെയ്‍ത് സമ്മാനിച്ച വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഭാര്യയിലെ നരനും കുങ്കുമപ്പൂവിലെ മഹേഷും പ്രദീപ് പണിക്കർ നൽകിയ ഭാഗ്യമാണെന്ന് സാജൻ കുറിക്കുന്നു. 'നരൻ എന്നും എന്റെ പ്രിയപ്പെട്ട കഥാപാത്രമായിരിക്കും , ശ്രീ പ്രദീപ് പണിക്കർ എനിക്കു നല്‍കിയ ഭാഗ്യമാണ് കുങ്കുമപ്പൂവിലെ മഹേഷും ഭാര്യയിലെ നരനും. രണ്ടും ഏഷ്യാനെറ്റ് കുടുംബത്തിൽ. 

ഇപ്പോ ഇത് എഡിറ്റ് ചെയ്‍തു തന്ന് ഓർമ്മിപ്പിച്ച പ്രിയ കൂട്ടുകാരി'- എന്നാണ് സാജൻ കുറിച്ചിരിക്കുന്നത്. 

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഭാര്യ. സാജന് പുറമെ, റോൺസൺ വിൻസെന്റ്, മൃദുല വിജയ്, രാജേഷ് ഹെബ്ബാർ എന്നിവരായിരുന്നു സീരിയലിലെ മറ്റു അഭിനേതാക്കൾ. കുങ്കുമപ്പൂവിനും ഭാര്യക്കും പുറമെ സ്ത്രീജന്മം എന്ന പരമ്പരയിലും തിളങ്ങിയ താരം,  ചെറിയ ഇടവേളക്ക് ശേഷം ജീവിതനൗക എന്ന പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി.  പരമ്പര അവസാനിച്ചെങ്കിലും  സാജന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രം വലിയ  പ്രേക്ഷക പ്രിയം നേടിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios