2005ലാണ് ആണ് സംഗീതയും സജിയും വിവാഹിതരാകുന്നത്.

തിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകൻ സജി സുരേന്ദ്രൻ. കഴിഞ്ഞ ദിവസമാണ് സജിയുടെ ഭാര്യ സംഗീത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. സംവിധായകൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 

‘ചിലപ്പോൾ അത്ഭുതങ്ങൾ ജോഡികളായി വരുന്നു...ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആൺകുട്ടികളാണ്. ദൈവത്തിനു നന്ദി.’ എന്നാണ് സജി സമൂഹമാധ്യമത്തിൽ കുറിച്ചത്.

2005ലാണ് ആണ് സംഗീതയും സജിയും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. 2009ല്‍ പുറത്തിറങ്ങിയ ‘ഇവര്‍ വിവാഹിതരായാല്‍‘ എന്ന ചിത്രത്തിലൂടെ സജി സിനിമ സംവിധായകനായി മാറുന്നത്.മുമ്പ് സീരിയലുകളായിരുന്നു സംവിധാനം ചെയ്തിരുന്നത്. പിന്നീട് ഫോര്‍ ഫ്രണ്ട്‌സ്, കുഞ്ഞളിയന്‍, ഷീ ടാക്സി തുടങ്ങിയ ചിത്രങ്ങളിലൂടെ സജി സംവിധായകന്റെ മേലങ്കി സിനിമയിൽ ഉറപ്പിക്കുകയായ്രുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona