Asianet News MalayalamAsianet News Malayalam

'ആ ചിത്രം ഇറങ്ങി; പിന്നാലെ സെക്സ് ടോയ്സ് വില്‍പ്പന കുത്തനെ ഉയര്‍ന്നു'

ലസ്റ്റ് സ്റ്റോറിയിലെ ഈ ഭാഗത്തിന്‍റെ നിര്‍മ്മാതാക്കളായ കരണ്‍ ജോഹറിന്‍റെ പ്രൊഡക്ഷന്‍ കമ്പനി  ധര്‍മ്മ പ്രൊഡക്ഷന്‍റെ ഡെവലപ്മെന്‍റ് മേധാവി സോമെന്‍ മിശ്രമാണ് ഇത് വെളിപ്പെടുത്തിയത്.

Sales of sex toys increased after Karan Johars segment in Lust Stories reveals Dharma production head vvk
Author
First Published Apr 8, 2024, 4:10 PM IST

മുംബൈ: 2018 ല്‍ ഇറങ്ങിയ ആന്തോളജി സിനിമയായിരുന്നു ലസ്റ്റ് സ്റ്റോറി. ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ കഥകളാണ് പ്രശസ്ത ബോളിവുഡ് സംവിധായകര്‍ അണിനിരന്ന ഈ ചിത്രത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഭാഗത്ത് അഭിനയിച്ചത് കിയാര അദ്വാനിയും വിക്കി കൌശലുമാണ്. ഇപ്പോള്‍ ആ ചിത്രത്തെക്കുറിച്ച്  രസകരമായ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. 

ലസ്റ്റ് സ്റ്റോറിയിലെ ഈ ഭാഗത്തിന്‍റെ നിര്‍മ്മാതാക്കളായ കരണ്‍ ജോഹറിന്‍റെ പ്രൊഡക്ഷന്‍ കമ്പനി  ധര്‍മ്മ പ്രൊഡക്ഷന്‍റെ ഡെവലപ്മെന്‍റ് മേധാവി സോമെന്‍ മിശ്രമാണ് ഇത് വെളിപ്പെടുത്തിയത്. അനുരാധാസെസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് അദ്ദേഹം വെളിപ്പെടുത്തിയത്. 

“ആ ഹ്രസ്വചിത്രം വൈറലായി മാറി. പക്ഷേ സംഭവിച്ചതിൽ ഏറ്റവും രസകരമായ കാര്യം. തുടര്‍ന്ന് ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍‍ക്കുന്ന സൈറ്റിന്‍റെ വാർഷിക സർവേയിൽ അവരുടെ വിൽപ്പന വർധിച്ച കാലയളവ് അവർ വെളിപ്പെടുത്തി-ആദ്യം കോവിഡ് സമയത്താണ് വര്‍ദ്ധിച്ചത് എന്ന് കണ്ടു രണ്ടാമത്തേത് ലസ്റ്റ് സ്റ്റോറീസ് ഇറങ്ങിയ സമയത്തും. ആളുകൾ 'കിയാര അദ്വാനി വൈബ്രേറ്റർ', 'കിയാര അദ്വാനി സെക്‌സ് ടോയ്‌സ്' എന്നിങ്ങനെ ഗൂഗിള്‍ സെര്‍ച്ച് പോലും നടത്തി. സെക്സ് ടോയ്സ് വിൽപ്പന 50-55 ശതമാനം വർദ്ധിച്ചു" -സോമെന്‍ മിശ്ര പറയുന്നു. 

സിനിമ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഫാഷനെ സിനിമ സ്വാദീനിതക്കും എന്ന് പൊതുവില്‍ കരുതപ്പെടാറുണ്ട്. അത് വൈബ്രേറ്റർ പോലെ ഒരു ഉപകരണത്തിലേക്ക് നീങ്ങും എന്ന് കരുതിയില്ല. അടുത്ത ജോലിക്ക് ശ്രമിക്കുന്ന സമയത്ത് ഈ കാര്യം ഞാന്‍ എന്‍റെ സിവിയില്‍ എഴുതും എന്നും സോമെന്‍ മിശ്ര കൂട്ടിച്ചേർത്തു.

2018ല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത ലസ്റ്റ് സ്റ്റോറീസില്‍ കരണ്‍ ജോഹര്‍ അവതരിപ്പിച്ച സിനിമയില്‍ ലൈംഗിക സുഖം തേടുന്ന പുതുതായി വിവാഹം കഴിച്ച ടീച്ചറുടെ വേഷമാണ് കിയാര അദ്വാനിക്ക്. ഈ ചിത്രത്തിന്‍റെ ക്ലൈമാക്സിലാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രംഗം ഉള്ളത്. കിയാരയുടെ കഥാപാത്രം അവളുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ സെക്സ് ടോയിയുമായി കുടുങ്ങുന്ന രംഗം ഏറെ ചര്‍ച്ചയായിരുന്നു. 

ബിഗ് ബോസും മോഹന്‍ലാലും 'മാറ്റിപ്പിടിച്ചു'; പുറത്തായ ഗബ്രിയും ജിന്‍റോയും ത്രിശങ്കുവില്‍ നിന്നും ഭൂമിയിലിറങ്ങി\

നെഗറ്റീവ് ചെയ്യാൻ തന്നെയാണ് താല്പര്യം തുറന്ന് പറഞ്ഞ് നടി ആദ്ര

Latest Videos
Follow Us:
Download App:
  • android
  • ios