സൽമാൻ ഖാന്റെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി വിവാദമായി. ടൈഗർ 3 സിനിമയിലെ ഗാനത്തിന് നൃത്തം ചെയ്യുന്നതിനിടെ വയർ കാണുന്ന രംഗമാണ് വിമർശനങ്ങൾക്ക് കാരണമായത്. എന്നാൽ, ആരാധകർ താരത്തെ പിന്തുണച്ച് രംഗത്തെത്തി.

മുംബൈ: സിക്കന്ദര്‍ എന്ന ഈദിന് ഇറങ്ങിയ ചിത്രം ബോക്സോഫീസില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഒരു ആഗോള ടൂറിലാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാനും ബോളിവുഡിലെ പ്രമുഖ താരങ്ങളും പങ്കെടുക്കുന്ന താരനിശകളുമായാണ് ഈ വേള്‍ഡ് ടൂര്‍. എന്നാല്‍ ഇപ്പോള്‍ ഈ ടൂറിലെ ഒരു ഷോയില്‍ സല്‍മാന്‍റെ ഡാന്‍സിലെ ഒരു ഭാഗം താരത്തിന് ഓണ്‍ലൈനില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. 

59 വയസ്സുള്ള ബോളിവുഡിന്‍റെ ഭായിജാനിന് ട്രോളുകള്‍ ക്ഷണിച്ചുവരുത്തുകയാണ് ഈ ക്ലിപ്പ്. എന്നാല്‍ ആരാധകര്‍ ഈ ട്രോളുകള്‍ക്കെതിരെ രംഗത്ത് എത്തുന്നുണ്ട്. വൈറലായ ഷോയിലെ വീഡിയോ കാനഡയിലെ വാൻകൂവറിലെ നിന്നാണെന്ന് കരുതപ്പെടുന്നു.

സല്‍മാന്‍റെ തന്നെ ടൈഗർ 3 സിനിമയിലെ പ്രഭു കാ നാം എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന താരത്തെ കാണാ ഇരുവശത്തുമുള്ള നര്‍ത്തകിമാരുടെ തോളത്ത് താരം കൈയ്യിടുന്നുണ്ട്. ആ സമയം അദ്ദേഹത്തിന്റെ ടീ-ഷർട്ട് മുകളിലേക്ക് കയറി താരത്തിന്‍റെ വയറിന്‍റെ ഭാഗം തുറന്ന് കാണിക്കപ്പെടുകയും ചെയ്യുന്നുണ്ട് വീഡിയോയില്‍. 

സെക്കന്‍റുകള്‍ മാത്രമാണ് ഈ ക്ലിപ്പ് ഉള്ളതെങ്കിലും സോഷ്യൽ മീഡിയ വളരെ പെട്ടെന്ന് തന്നെ ഇതൊരു മീം മെറ്റീരിയലാക്കി മാറ്റി. ഒരു കാലത്ത് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഫിറ്റ്നസ് നോക്കുന്ന സല്‍മാന്‍ പ്രായം ഏറിയതോടെ അത് നോക്കുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. സിക്സ് പാക്ക് അടക്കം കാണിച്ച് അഭിനയിച്ച സല്‍മാന് ഇപ്പോള്‍ വയറുവച്ചുവെന്നാണ് പലരും പറയുന്നത്. താരത്തിന്‍റെ ഫിറ്റ്നസില്‍ കാര്യമായ ശ്രദ്ധിയില്ലെന്നും പലരും പറയുന്നു. 

അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സിക്കന്ദർ ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ വൈറലായ വീഡിയോ സല്‍മാന്‍ ഖാന്‍റെ ഭാവിയെക്കുറിച്ച് പോലും ചോദ്യം ഉയര്‍ത്തുന്നുണ്ട്. മുന്‍പ് ചെയ്ത ചില ചിത്രങ്ങളില്‍ താരം തന്‍റെ മസിലുകള്‍ ഗ്രാഫിക്സ് ചെയ്തു എന്ന ആരോപണം പോലും ഉയര്‍ന്നിരുന്നു. 

YouTube video player

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കിടയിലും താരത്തെ പിന്തുണച്ച് ആരാധകര്‍ രംഗത്ത് വരുന്നുണ്ട്. വയസും, താരം സിനിമയ്ക്ക് നല്‍കിയ സംഭവനകളും എല്ലാം കണക്കിലെടുത്ത് ആരോപണങ്ങള്‍ ഉന്നയിക്കണം എന്നാണ് ചില ആരാധകര്‍ പറയുന്നത്. അതേ സമയം സല്‍മാന്‍ ഖാന്‍ അടുത്തതായി ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട ഒരു യുദ്ധ ചിത്രത്തില്‍ അഭിനയിക്കും എന്നാണ് വിവരം. അടുത്തിടെ ഇന്ത്യ പാക് വെടി നിര്‍ത്തലിന് പിന്നാലെയിട്ട എക്സ് പോസ്റ്റ് സല്‍മാന്‍ ഡിലീറ്റ് ചെയ്തത് വിവാദമായിരുന്നു.