Asianet News MalayalamAsianet News Malayalam

സാമന്തയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുന്നോ? ആ 'പബ്ലിക്ക് പോസ്റ്റുകള്‍' വലിയ തെളിവോ.!

അതേ സമയം സാമന്തയുടെയും നാഗ ചൈതന്യയുടെയും കഥയില്‍ ഇപ്പോള്‍ പുതിയൊരു ട്വിസ്റ്റ് എന്നാണ് വിവരം. സാമന്തയുടെയും നാഗ ചൈതന്യ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് വീണ്ടും ഒന്നിക്കുന്നോ എന്ന ചര്‍ച്ചയാണ് പുതിയ സംഭവത്തിലൂടെ കനക്കുന്നത്. 

Samantha and Naga Chaitanya back together Kushi actor un-archives old pics of ex vvk
Author
First Published Sep 20, 2023, 8:14 AM IST

ഹൈദരാബാദ്: സാമന്തയും നാഗ ചൈതന്യയും ചെറിയ കാലം നീണ്ടു നിന്ന ദാമ്പത്യത്തിന് ശേഷം 2021ലാണ് വേര്‍പിരിഞ്ഞത്. അതിന് പിന്നാലെ  നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണ് എന്ന വാര്‍ത്ത പരന്നിരുന്നു. പിന്നാലെ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നും അഭ്യൂഹം പരന്നു. എന്നാല്‍ അതിന് പിന്നാലെ അത് നാഗ ചൈതന്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു.

അതേ സമയം സാമന്തയുടെയും നാഗ ചൈതന്യയുടെയും കഥയില്‍ ഇപ്പോള്‍ പുതിയൊരു ട്വിസ്റ്റ് എന്നാണ് വിവരം. സാമന്തയുടെയും നാഗ ചൈതന്യ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് വീണ്ടും ഒന്നിക്കുന്നോ എന്ന ചര്‍ച്ചയാണ് പുതിയ സംഭവത്തിലൂടെ കനക്കുന്നത്. ഇരുവരുടെയും പഴയ വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ വീണ്ടും സാമന്ത തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നത്. 

നേരത്തെ ഇരുവരും പിരിഞ്ഞതിന് ശേഷം നാഗ ചൈതന്യയുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും സാമന്ത ആര്‍ക്കേവ് ചെയ്തിരുന്നു. അതിന് ശേഷം അഭിമുഖങ്ങളിലും മറ്റും സാമന്ത മുന്‍ ഭര്‍ത്താവിനെക്കുറിച്ചോ, അദ്ദേഹത്തിന്‍റെ കുടുംബത്തെക്കുറിച്ചോ മോശമായി ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഒപ്പം വിവാഹ മോചനത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഒന്നും സാമന്ത പരസ്യമായി വെളിപ്പെടുത്തിയും ഇരുന്നില്ല.

അടുത്തിടെ ഖുഷി മ്യൂസിക് കണ്‍സേര്‍ട്ടില്‍ സാമന്തയും നാഗചൈതന്യവും പണ്ട് ഒന്നിച്ച് അഭിനയിച്ച ചിത്രത്തിലെ ഗാനം വന്നപ്പോള്‍ സാമന്തയുടെ മുഖം മാറിയതും, വൈകാരികമായതും ഏറെ വൈറലായിരുന്നു. അതിന് ശേഷമാണ് പുതിയ സംഭവം. എന്തിനാണ് നാഗ ചൈതന്യയുമായി ഉള്ള ചിത്രങ്ങള്‍ സാമന്ത വീണ്ടും പബ്ലിക്കാക്കിയത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

എന്തായാലും ഒരു കാലത്തെ സൂപ്പര്‍ ജോഡി വീണ്ടും ജീവിതത്തില്‍ ഒന്നിക്കുമോ എന്ന ചര്‍ച്ച ടോളിവുഡ് മാധ്യമങ്ങളില്‍ വളരെ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നില്ല. അതേ സമയം തന്‍റെ ചികില്‍സയുടെ ഭാഗമായി ഖുഷിക്ക് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സാമന്ത വിദേശത്താണ് എന്നാണ് വിവരം. 

എന്തായാലും തന്‍റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ ഏട് വീണ്ടും തുറക്കാന്‍ സാമന്ത ഒരുങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യം കാണുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. 

കണ്ടാലും മനസിലാകില്ല; മെയ്ക്കോവറില്‍ ഞെട്ടിച്ച് പാര്‍വതി

'സുമിത്രേച്ചിയുടെ സിദ്ധാര്‍ത്ഥേട്ടന്‍ പണ്ട് വന്‍ ലുക്ക്' ; കണ്ട് ഞെട്ടി ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios