Asianet News MalayalamAsianet News Malayalam

തങ്കക്കൊലുസുകളുടെ പിറന്നാൾ ആഘോഷമാക്കി സാന്ദ്ര; ആശംസയുമായി ആരാധകരും

ഉമ്മുക്കുലുസുമാർക്ക് ആശംസകൾ നേർന്നുകൊണ്ട് സാന്ദ്ര പങ്കുവച്ച ചിത്രമാണ് ശ്രദ്ധ കവരുന്നത്. 

sandra thomas wish birthday to daughter
Author
Kochi, First Published Apr 3, 2021, 11:39 AM IST

ടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിനെയും മക്കളെയും അറിയാത്ത മലയാളികൾ വളരെ വിരളമായിരിക്കും. കാരണം മറ്റൊന്നുമല്ല. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരുടെയും വിശേഷങ്ങളൊക്കെ ആരാധകരെല്ലാം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്. എന്നാൽ തങ്കകൊലുസ് എന്ന പേരിലാണ് കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്. ഇപ്പോഴിതാ മക്കളുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കുകയാണ് സാന്ദ്ര. 

ഉമ്മുക്കുലുസുമാർക്ക് ആശംസകൾ നേർന്നുകൊണ്ട് സാന്ദ്ര പങ്കുവച്ച ചിത്രമാണ് ശ്രദ്ധ കവരുന്നത്. മൈസൂരുവിൽ നിന്നും പകർത്തിയ ചിത്രങ്ങളാണിത്. രാജാവിനെയും രറാണിയേയും പോലെ അണിഞ്ഞൊരുങ്ങിയ സാന്ദ്രയും ഭർത്താവും മക്കളെ എടുത്തു കൊണ്ട് നിൽക്കുന്നതാണ് ഫോട്ടോയിൽ ഉള്ളത്. 

Birthday Series❤ Styling @joe_elize_joy @styyledbyjoe Photography @mangotreeweddingcompany Muah @...

Posted by Sandra Thomas on Friday, 2 April 2021

ഇരട്ടക്കുട്ടികളായ കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു അമ്മ കൂടിയാണ് സാന്ദ്ര. ഇതുമായി ബന്ധപ്പെട്ട് താരം പങ്കുവച്ച കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. മോഹൻലാലും ഈ വീഡിയോ പങ്കുവച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios