Asianet News MalayalamAsianet News Malayalam

'ഏട്ടന്‍ ആന്‍ഡ് ഏട്ടത്തീസ് കമ്പനി തുടങ്ങുമ്പോഴേ പൂട്ടുമോ' : സാന്ത്വനം റിവ്യു

സഹോദരന്‍ ശിവന്റെ ഭാര്യയായ അഞ്ജലിയുടെ അച്ഛനായ ശങ്കരനെകണ്ട് വീട് പണയപ്പെടുത്തി കുറച്ച് പണം ചോദിക്കാനായി ശങ്കരനെ കാണാന്‍ പോകുന്നുണ്ട് ബാലന്‍. അവിടെയെത്തിയ ബാലന്‍ ശങ്കരനോട് കാര്യം അവതരിപ്പിച്ചപ്പോഴാണ്, മോളും മരുമകനും വീട്ടില്‍ പറയാതെയാണ് മുന്നേതന്നെ വീട് ഈടുവച്ച് പണം വാങ്ങിയതെന്ന് ശങ്കരന്‍ അറിയുന്നതുതന്നെ. 

Santhwanam Latest episode review vvk
Author
First Published Jul 23, 2023, 1:39 PM IST

ബിസിനസ് തുടങ്ങാനായി ഹരി ചോദിച്ച പണം കണ്ടെത്താനായുളള ഓട്ടത്തിലാണ് ബാലന്‍. ഏട്ടന്‍ സംഗതി ഏറ്റതുകൊണ്ട് ഇനിയൊന്നും പേടിക്കാനില്ല എന്നാണ് ഹരിയും കരുതുന്നത്. അതുകൊണ്ടുതന്നെ തന്റെ കുഞ്ഞിന്റെ നൂലുകെട്ടിന്റേയും, നൂലുകെട്ടിന്റെയന്ന് കമ്പനിയുടെ കാര്യം എല്ലാവരോടുമായി റിവീല്‍ ചെയ്യാനുമെല്ലാമാണ് ഹരിയുടെ തിടുക്കം. സഹോദരന്‍ ശിവന്റെ ഭാര്യയായ അഞ്ജലിയുടെ അച്ഛനായ ശങ്കരനെകണ്ട് വീട് പണയപ്പെടുത്തി കുറച്ച് പണം ചോദിക്കാനായി ശങ്കരനെ കാണാന്‍ പോകുന്നുണ്ട് ബാലന്‍. അവിടെയെത്തിയ ബാലന്‍ ശങ്കരനോട് കാര്യം അവതരിപ്പിച്ചപ്പോഴാണ്, മോളും മരുമകനും വീട്ടില്‍ പറയാതെയാണ് മുന്നേതന്നെ വീട് ഈടുവച്ച് പണം വാങ്ങിയതെന്ന് ശങ്കരന്‍ അറിയുന്നതുതന്നെ. 

അതുകൊണ്ട് ബാലനോട് എന്തുപറയും എന്നാണ് ശങ്കരന്‍ ആലോചിക്കുന്നത്. അതുകൊണ്ട് ഭാര്യയോട് ചോദിച്ചിട്ട് പറയാം എന്നുപറഞ്ഞ് ശങ്കരന്‍ ഒഴിയുകയാണ് ചെയ്യുന്നത്. ശങ്കരന്‍ കയ്യൊഴിയില്ല എന്ന ഉത്തമവിശ്വാസത്തോടെ പോയ ബാലന്‍ അതോടെ ആകെ തളര്‍ന്ന അവസ്ഥയിലായി. നമ്മള്‍ കരുതുന്ന സ്‌നേഹ ബന്ധങ്ങളെല്ലാം വെറും തോന്നലുകള്‍ മാത്രമാണെന്ന് ബാലന്‍ പറയുന്നുമുണ്ട്.

അതിനിടെ ഹരി ബിസിനസിന് ഇടാനുള്ള പേരും കണ്ടെത്തിക്കഴിഞ്ഞു. 'ഏട്ടന്‍ ആന്‍ഡ് ഏട്ടത്തീസ് അഡ്വര്‍ടൈസിംഗ് കമ്പനി' എന്നാണ് കമ്പനിക്കിടുന്ന പേര്. പേര് കേള്‍ക്കുമ്പോള്‍ മിഥുനം സിനിമയിലെ 'ദാക്ഷായണി ബിസ്‌ക്കറ്റ്‌സ്' എന്നതുപോലെ തോനുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നെങ്കിലും, പരമ്പരയിലുള്ളവര്‍ക്ക് അത് മനോഹരമായ പേരായാണ് തോനുന്നത്. വീട്ടുകാരെല്ലാം ആ പേരിനെ സന്തോഷത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്. ഏട്ടന് പണം സംഘടിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ പേരെല്ലാം സ്വാഭാവികമായി മാറിക്കോളുമെന്നും പരമ്പരയുടെ പ്രേക്ഷകര്‍ പറയുന്നുണ്ട്. സാന്ത്വനം വീട്ടില്‍നിന്നും ലക്ഷ്മിയമ്മയും ഹരിയും ശത്രുക്കളാണെങ്കിലും, അപ്പുവിന്റെ അച്ഛനായ തമ്പിയെ വിളിച്ച് നൂലുകെട്ടിന് എത്തണമെന്ന് അറിയിക്കുന്നുണ്ട്. എന്റെ പേരക്കുട്ടിയുടെ ചടങ്ങല്ലേ തങ്ങള്‍ നേരത്തെതന്നെ എത്താമെന്നാണ് തമ്പി പറയുന്നത്.

ശിവന്‍, അഞ്ജലിയുടെ വള പണയംവച്ച് ഹരിക്ക് കൊടുക്കാനുള്ള പണം കൊടുത്തതോടെ കുഞ്ഞിന്റെ നൂലുകെട്ടിന്റെ ചിലവിനായുള്ള ഹരിയുടെ പ്രശ്‌നങ്ങളെല്ലാം ഒതുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഹരിക്ക് പണം കൊടുത്തതോടെ ചെറിയ ഒരു പ്രശ്‌നം ഒതുങ്ങിയെങ്കിലും, ശിവനും അഞ്ജലിയും പ്രശ്‌നങ്ങളില്‍ തന്നെയാണ്. എല്ലാ കാര്യങ്ങളും ബാലേട്ടനോട് പറയാം എന്നാണ് ഇരുവരു തീരുമാനിക്കുന്നത്. അങ്ങനെ ഫേണ്‍ എടുക്കുമ്പോഴാണ് അഞ്ജലിയുടെ അച്ഛന്റെ നിരവധി മിസ്ഡ് കോളുകള്‍ കാണുന്നത്. 
തിരിച്ചുവിളിച്ചപ്പോഴാകട്ടെ ശങ്കരന്‍ കട്ട കലിപ്പിലും. രണ്ടാളേയും പെട്ടന്നുതന്നെ കാണണം എന്നാണ് ശങ്കരന്‍ പറയുന്നത്. എന്നാല്‍ ആദ്യം അച്ഛനെകണ്ട് സംസാരിച്ചിട്ട് ബാലേട്ടനോട് സത്യങ്ങളെല്ലാം പറയാനായി പോകാം എന്നാണ് ഇരുവരും തീരുമാനിക്കുന്നത്. ശിവന്റേയും അഞ്ജലിയുടേയും കൂടെ ബിസിനസ് തുടങ്ങാനുള്ള പണം എല്ലാം കൈപ്പറ്റിയ സൂസന്‍ ഇരുവരേയും ചതിക്കും എന്നുതന്നെയാണ് പരമ്പരയുടെ ആരാധകര്‍ പറയുന്നത്. എന്ത് സംഭവിക്കും എന്ന് കാണേണ്ടിയിരിക്കുന്നു.

സത്യസന്ധനായ 'ഹരി'യും, ഫോണ്‍ സ്വിച്ചോഫ് ചെയ്ത 'സൂസനും'; 'സാന്ത്വനം' റിവ്യൂ

'ദേവി'യെ 'അപ്പു'വിന്റെ മുറിയില്‍നിന്നും ഇറക്കിവിട്ട് 'കാര്‍ത്തു', 'സാന്ത്വനം' റിവ്യു

Follow Us:
Download App:
  • android
  • ios