Asianet News MalayalamAsianet News Malayalam

സംവിധായകന്‍ ആദിത്യനെ ക്യാന്‍വാസിലാക്കി 'സാന്ത്വന'ത്തിലെ സേതു; കയ്യടിച്ച് പ്രേക്ഷകര്‍

ജനപ്രിയ പരമ്പരകളായ അമ്മ, വാനമ്പാടി, സാന്ത്വനം, ആകാശദൂത് തുടങ്ങിയവയുടെ സംവിധായകനാണ് ആദിത്യന്‍

santhwanam serial actor bijesh avanoor shared his latest painting the santhwanam director Adithyan
Author
Thiruvananthapuram, First Published Apr 14, 2021, 11:50 AM IST

മലയാളം മിനിസ്ക്രീനിലെ ജനപ്രിയ പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. അഭിനേതാക്കള്‍ക്കിടയിലുള്ള കെമിസ്ട്രി മനോഹരമായി ഒപ്പിയെടുക്കുന്ന പരമ്പര വളരെ പെട്ടന്നുതന്നെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ്. 'ശിവാഞ്ജലി ഇഫക്റ്റ്' ആയും ചിപ്പിയുടെ മാജിക്കായുമെല്ലാം പരമ്പരയെ ഭൂരിഭാഗം പ്രേക്ഷകരും വിലയിരുത്തുമ്പോഴും ശരിക്കുള്ള മാജിക്കുകാരന്‍ ക്യാമറയ്ക്ക് പിന്നിലാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആ മാജിക്കുകാരന്‍ സംവിധായകന്‍ ആദിത്യനാണെന്ന് അവര്‍ പറയും.

സിനിമാ സംവിധായകരെ അറിയാന്‍ പ്രേക്ഷകര്‍ കാണിക്കുന്ന വ്യഗ്രതയുടെ പകുതിപോലും ഇഷ്ടപ്പെട്ട പരമ്പരയുടെ സംവിധായകനെ തിരക്കാന്‍ ആളുകള്‍ എടുക്കാറില്ല. അതിനുള്ള പ്രധാന കാരണം മിക്ക പരമ്പരകളും പൂര്‍ണ്ണമായും സംവിധാനം ചെയ്യുന്നത് ഒരു ഡയറക്ടറല്ല എന്നതാണ്. എന്നാല്‍ പരമ്പരകളിലെ മിക്ക താരങ്ങളോടും എങ്ങനെയാണ് കഥാപാത്രത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കുന്നത് എന്ന ചോദിച്ചാല്‍ ഉത്തരം സംവിധായകന്‍ എന്ന് മാത്രമാണ്. ജനപ്രിയ പരമ്പരകളായ അമ്മ, വാനമ്പാടി, സാന്ത്വനം, ആകാശദൂത് തുടങ്ങിയവയുടെ സംവിധായകനാണ് ആദിത്യന്‍.

ആദിത്യനെ തന്‍റെ ക്യാന്‍വാസിലാക്കിയിരിക്കുകയാണ് സാന്ത്വനം പരമ്പരയില്‍ സേതുവായെത്തുന്ന ബിജേഷ് ആവന്നൂര്‍. 'സേതുവേട്ടന്‍' കലാകാരനാണെന്ന് ആരാധകരെല്ലാം മനസ്സിലാക്കിയത് അടുത്തിടെ ബിജേഷ് ചിപ്പിയെ ക്യാന്‍വാസിലാക്കിയപ്പോഴാണ്. കൂടാതെ ബിജേഷിന്‍റെ മ്യൂറല്‍ പെയിന്‍റിംഗ് വീഡിയോകള്‍ താരം തന്നെ പങ്കുവച്ചിട്ടുമുണ്ട്. മലയാള സീരിയല്‍ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ ഒരു സംവിധാകനുണ്ടെന്നും അദ്ദേഹത്തെ ക്യാന്‍വാസിലാക്കി ഒരു സമ്മാനമായി നല്‍കുകയാണെന്നും പറഞ്ഞാണ് ബിജേഷ് ചിത്രം വരയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ആദ്യമായി മുഖം കാണിച്ച പരമ്പരയെ യഥാര്‍ത്ഥത്തില്‍ ഹിറ്റാക്കി മാറ്റിയതിന്‍റെ സന്തോഷമാണ് താന്‍ പ്രകടിപ്പിക്കുന്നതെന്നും ബിജേഷ് പറയുന്നുണ്ട്.

Follow Us:
Download App:
  • android
  • ios