സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് തരംഗമാകാറുള്ളത്. 

മലയാളത്തില്‍ നിലവില്‍ ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള പരമ്പരകളിലൊന്നാണ് സാന്ത്വനം. കുടുംബവിളക്കിനൊപ്പം എല്ലായ്പ്പോഴും ടിആര്‍പി റേറ്റിംഗില്‍ മുന്നിലെത്താറുള്ള പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെയുള്ള പ്രേക്ഷകരുടെ നിരയും ഈ പരമ്പരയ്ക്ക് അവകാശപ്പെട്ടതാണ്. സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ പരമ്പരയിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം.

Add Asianetnews as a Preferred SourcegooglePreferred

കൂടാതെ അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ മനോഹരമായിത്തന്നെ കാണാം. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. സാന്ത്വനത്തിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണെങ്കിലും അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. കണ്ണന്‍റെ കൊച്ചു കൊച്ചു വികൃതികളും ഏട്ടന്മാരോടുള്ള സ്നേഹവുമെല്ലാം പരമ്പരയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അച്ചു പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടന്നുതന്നെ ആരാധകര്‍ സ്വീകരിക്കാറുണ്ട്. യൂട്യൂബിലും സാന്ത്വനം വിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തുന്ന അച്ചുവിന്‍റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയാണ് വൈറലായിരിക്കുന്നത്.

കൊറോണ പശ്ചാത്തലമാക്കി ബിജേഷ് ആവന്നൂരും അച്ചു സുഗന്ധും സ്‌ക്രീനിലെത്തുന്ന വെറും മൂന്ന് മിനിട്ടും നാല്‍പ്പത് സെക്കറ്റുമുള്ള 'ഈ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും' എന്ന വീഡിയോ അച്ചു തന്‍റെ ചാനലിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. കൊറോണ കാരണം സിനിമയ്ക്ക് പോകാന്‍ കഴിയാത്ത രണ്ട് യുവാക്കളെയാണ് മുഖ്യമായും സ്‌ക്രീനില്‍ കാണിക്കുന്നതെങ്കിലും, നിലവില്‍ എങ്ങനെയാണ് കൊറോണയുടെ അതിതീവ്ര വ്യാപനം നടന്നതെന്നും, അത് എങ്ങനെ സാധാരണക്കാരെ ബാധിച്ചുവെന്നും വീഡിയോ ചര്‍ച്ച ചെയ്യുന്നുണ്ട്. വരുന്ന തിരഞ്ഞൈടുപ്പില്‍ വിജയിക്കാന്‍ പോകുന്നത് പാര്‍ട്ടികളല്ലെന്നും, അത് കൊറോണയാണെന്നുമാണ് വീഡിയോയ്ക്ക് അവസാനമായി അച്ചുവും ബിജേഷും പറഞ്ഞുവയ്ക്കുന്നത്. വീഡിയോയുടെ പിന്നാമ്പുറ സെറ്റപ്പില്‍ ബിജേഷിന്‍റെ ഫോട്ടോയ്‌ക്കൊപ്പം ഡോറ ചിഹ്നത്തില്‍ ഉണ്ണിക്കണ്ണനെ വിജയിപ്പിക്കണമെന്നും, അച്ചു സുഗന്ധിന്റെ ഫോട്ടോയോടൊപ്പം കോഴി അടയാളത്തില്‍ തന്നെ വിജയിപ്പിക്കണമെന്നുമാണ് എഴുതിയിരിക്കുന്നത്. 

വൈറലായ വീഡിയോ കാണാം

YouTube video player