രേണുവിനെ വച്ച് മുതലെടുത്തതല്ലാതെ വേറെ എന്താ അവര് ചെയ്തത്. ഒരാളുടെ കണ്ണീര് വിറ്റില്ലേ. അത് വീഡിയോ ആക്കി. ഞാനും ചെയ്തു. ഇല്ലാന്ന് പറയുന്നില്ല. പക്ഷേ ഞാനെവിടെയും മില്യണ്‍ അടിച്ചതിന്‍റെ പോസ്റ്റും റീപോസ്റ്റും ഒന്നും ചെയ്തിട്ടില്ലെന്നും സായ് കൃഷ്ണ.

വതാരക ലക്ഷ്മി നക്ഷത്രയ്ക്ക് എതിരെ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. ലക്ഷ്മി നക്ഷത്ര ചെയ്യുന്നത് പോൺ ചാരിറ്റിയാണെന്നും രേണു സുധിയെ വച്ച് മുതലെടുക്കുകയാണ് അവർ ചെയ്തതെന്നും ഓൺലൈൻ മാധ്യമങ്ങളോടായി സായ് കൃഷ്ണ പറഞ്ഞു. 45 മിനിറ്റില്‍ പത്ത് മിനിറ്റ് പോയി കഴിഞ്ഞാല്‍ ബാക്കി എല്ലാം ചെയ്യുന്നത് താൻ ആണെന്നും തന്റെ കണ്ടന്റാണ് യുട്യൂബിൽ വരുന്നതെന്നും സായ് പറഞ്ഞു. മറ്റുള്ളവരുടെ കണ്ടന്റ് ഉപയോ​ഗിക്കുന്ന ആളാണ് സായ് കൃഷ്ണ എന്ന ലക്ഷ്മി നക്ഷത്രയുടെ ആരോപണത്തിന് മറുപടിയായിരുന്നു ഇത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

ഞാന്‍ പോണ്‍ ചാരിറ്റി ചെയ്യാറില്ല. ചാരിറ്റി പോണ്‍. അത് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറയാം. പാവപ്പെട്ട ആള്‍ക്കാര്, അല്ലെങ്കില്‍ വയ്യാത്ത ആള്‍ക്കാര് വീല്‍ ചെയറില്‍ ഇരിക്കുന്നത്, അല്ലെങ്കില്‍ പ്രശ്നങ്ങളുടെ ആളുകളുടെ അടുത്തേക്ക് ഒരു സെറ്റ് വണ്ടിയും കൊണ്ടുപോയി ക്യാമറയും ലൈറ്റും വച്ച് അതിനൊരു ബിജിഎമ്മും ഇട്ട്

അവര്‍ കരയുമ്പോള്‍ സൂം ഇന്‍. അല്ലാത്തപ്പോള്‍ സൂം ഔട്ട്. രേണു സുധിയുടെ വീട്ടില്‍ ചെന്ന് എന്താ കാണിച്ചത്. രേണുവിനെ സഹായിച്ചതിന് ഒരിക്കലും ലക്ഷ്മി നക്ഷത്രയെ ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല. സഹായിച്ചോ എന്നേ പറഞ്ഞിട്ടുള്ളൂ. സഹായിക്കുന്നത് എങ്ങനെ എന്നതാണ് ചോദ്യം. അവരുടെ നിസഹായവസ്ഥയെ സൂം ഇന്‍ ചെയ്ത് കാണിച്ചിട്ട്, അത് കാണിച്ചോ. പക്ഷേ മര്യാദയ്ക്ക് കാണിച്ചൂടെ. ഇത് മറ്റതാണ് ചാരിറ്റി പോണ്‍. അതാണ് പേര്. വേറൊന്നും അതിന് പറയാനില്ല.

അവര്‍ ആര്‍ക്കും ഒന്നും കൊടുക്കണ്ടെന്ന് പറഞ്ഞിട്ടില്ല. വിമര്‍ശിച്ചത് എന്തിനാണ്. ഓവര്‍ ബിജിഎം. സിനിമയിലേത് പോലെ ഒരാളുടെ കണ്ണീരിനെ ഒപ്പിയെടുക്കുന്ന പരിപാടി. അതൊക്കെ കാണിച്ചപ്പോള്‍ അരോചകം തോന്നി. അത് പറഞ്ഞു. വിമര്‍ശനം വന്നപ്പോള്‍ ബിജിഎം കുറച്ചു. ഞാനൊരിക്കലും വീട്ടിലെ പട്ടി പ്രസവിച്ചപ്പോള്‍ വേറൊരാള്‍ പ്രസവിച്ചെന്ന് പറഞ്ഞ് വീഡിയോ ഇട്ടിട്ടില്ല. അങ്ങനെ തമ്പ് ഇട്ട ആളാണല്ലോ ലക്ഷ്മി നക്ഷത്ര. രേണു സുധിയുടെ വിഷയം മാത്രമല്ല. ലക്ഷ്മി ഈ അടുത്തിട്ട എല്ലാ വീഡിയോസും നിങ്ങള്‍ നോക്ക്. എന്താ ചെയ്യണേ. ചാരിറ്റി പോണ്‍. അതാണ് സത്യം.

ലക്ഷ്മി നക്ഷത്രയെ വീട്ടില്‍ വിളിച്ചിട്ട് രേണു സുധി കാണിക്കാത്തെന്താ? എന്താ വരാന്‍ പറയാത്തെ. കഥകള്‍ കുറേയുണ്ട്. കൂടെ നിന്ന് സഹായിക്കുന്നതും മുതലെടുപ്പും വേറെ വേറെയാണ്. രേണുവിനെ വച്ച് മുതലെടുത്തതല്ലാതെ വേറെ എന്താ അവര് ചെയ്തത്. ഒരാളുടെ കണ്ണീര് വിറ്റില്ലേ. അത് വീഡിയോ ആക്കി. ഞാനും ചെയ്തു. ഇല്ലാന്ന് പറയുന്നില്ല. പക്ഷേ ഞാനെവിടെയും മില്യണ്‍ അടിച്ചതിന്‍റെ പോസ്റ്റും റീപോസ്റ്റും ഒന്നും ചെയ്തിട്ടില്ല. മില്യണ്‍ അടച്ചപ്പോൾ പോസ്റ്റര്‍ ഇറക്കിയ ആളാണ്. ഈ പറഞ്ഞ സഹായിക്കാന്‍ പോയ ആള്. അങ്ങനത്തെ പരിപാടി ഒന്നും നമ്മള്‍ ചെയ്തിട്ടില്ലല്ലോ. എത്ര കിട്ടി എന്നൊന്നും ആരും ചോദിച്ചിട്ടില്ലല്ലോ.

ഞാനൊരു 45 മിനിറ്റ് വീഡിയോ ചെയ്യുന്നു. അതില്‍ 10 മിനിറ്റ് മാത്രമെ വേറെ കണ്ടന്‍റുള്ളൂ. വേറെ ആളുടെ കണ്ടന്‍റ് എടുത്ത വ്യക്തിയോ പറയുന്നവരോ അല്ലല്ലോ എന്‍റെ തലയ്ക്കകത്തും നാവിലും ഇരുന്ന് സംസാരിക്കുന്നത്. ഞാനല്ലേ. 45 മിനിറ്റില്‍ പത്ത് മിനിറ്റ് പോയി കഴിഞ്ഞാല്‍ ബാക്കി ആരാ? ഞാനാണ്. എന്‍റെ സ്വന്തം കണ്ടന്‍റ് ആണ്. എന്‍റെ കണ്ടന്‍റ് എന്ന ഫെയര്‍ യൂസ് പോളിസിയിലാണ് യുട്യൂബ് ഇത് മോണിറ്റൈസ് ചെയ്യുന്നത്. അല്ലാതെ ചെയ്ത അക്കൗണ്ടുകള്‍ റസ്ട്രിഷന്‍ ചെയ്തിട്ടുണ്ട്. എന്‍റെ തലയും എന്‍റെ സംസാരവും എന്‍റെ പെസ്പെക്ടീവും എന്‍റെ പോയ്ന്‍റ് ഓഫ് വ്യൂ. ഒന്നും വേറെ ആളുടേത് അല്ല. അത് വേറൊരാളുടെ കണ്ടന്‍റ് ആണെന്ന് എങ്ങനയാ പറയാനാവുക. നമ്മള്‍ കോപ്പി കാറ്റ് അല്ലല്ലോ. ഇവിടെ ഉള്ളവരെല്ലാവരും അതല്ലേ ചെയ്യുന്നത്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളല്ലേ സംസാരിക്കുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming