സൂപ്പര്‍ഹിറ്റ് പരമ്പരയായ സ്ത്രീധനത്തിലെ പ്രേമയെ അറിയാത്ത ടെലിവിഷന്‍ പ്രേക്ഷകരില്ല. പാലാട്ട് സേതുലക്ഷ്മിയെന്ന കഥാപാത്രത്തിന്‍റെ ഏകമകളായി എത്തിയ ദീപ വിജയന്‍റെ പ്രേം എന്ന കഥാപാത്രം അത്രത്തോളമാണ് ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്.  കുശുമ്പും കുന്നായ്മയുമുള്ള അഹങ്കാരത്തിന്‍റെ പ്രതിരൂപമായ പ്രേമയായി ദീപ നിറഞ്ഞാടി. താരം ഫേസ്ബുക്കില്‍ പങ്കുവച്ച് ഒരു വൈകാരിക കുറിപ്പ് വൈറലാവുകയാണിപ്പോള്‍.

കുറിപ്പിങ്ങനെ...

ജീവിതത്തിൽ സംഭവിക്കുന്ന പലതും അപ്രതീക്ഷിതമാണ്. ഇപ്പോൾ ഞാൻ ചെയ്ത തമിഴ് പ്രൊജക്റ്റിൽ ഉണ്ടായ ആഗസ്മികമായ കണ്ടുമുട്ടൽ.. ഷൂട്ട്‌ തീർന്നു എന്ന് കരുതിയ ഈ പ്രൊജക്റ്റിന്റെ ഒരു ദിവസത്തെ വർക്കിന് കൂടി പോകേണ്ടി വന്നു.
ശരിക്കും നല്ല വിഷമത്തോടെ ആണ് ആ ദിവസം ചെന്നൈക്ക് ഫ്ലൈറ്റ് കയറിയത്. കൈക്ക് പരിക്ക് പറ്റിയ അമ്മ കൂടെ ഇല്ല. ഒറ്റയ്ക്കായതു പോലെ... ആ വിഷമം ലൊക്കേഷനിലും എന്നെ ബാധിച്ചിരുന്നു...

പക്ഷെ എന്നെ അത്ഭുതപ്പെടുത്തി ഈ അമ്മ എന്റെ അടുത്ത് വന്നു. എന്തോ മാനസികമായി ഭയങ്കര അടുപ്പം.... ആദ്യമായി കാണുകയാണ് ഞാൻ.. മൃദുവായ ആ കൈകൾ കൊണ്ട് എന്റെ hair ഒക്കെ കെട്ടി തന്നു.. ഒരുപാട് ഇഷ്ടം തോന്നി ഈ അമ്മയോട്... സത്യം..

പക്ഷെ ഞാൻ ഞെട്ടിയത് അത് ആരാണെന്ന് അറിഞ്ഞപ്പോളായിരുന്നു... ഞാൻ എന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും മാതൃക ആക്കിയിട്ടുള്ള ആളാണ് ശോഭന മാഡം... കാലങ്ങളോളം മാഡത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന, മണിച്ചിത്ര താഴ് സിനിമയിൽ ഒരു ചെറിയ വേഷത്തിലും പ്രത്യക്ഷപ്പെട്ട ആ കലാകാരി ആണിതെന്ന് വിശ്വസിക്കാൻ പ്രയാസപ്പെട്ടു...

ഞാൻ... അറിയാതെ കരഞ്ഞു പോയി ... സിനിമാ ലോകത്തെ ഒരുപാട് താരങ്ങളെ അണിയിച്ചൊരുക്കിയ ആ കൈകൾ എന്നെയും തൊട്ടല്ലോ... അങ്ങനെ ഒരു ഭാഗ്യം എനിക്കും കിട്ടിയല്ലോ.. ഇതിനാവും ഈശ്വരൻ ഒരു ദിവസത്തെ ഷൂട്ട്‌ ബാക്കി വച്ചത്... നന്ദിയോടെ..