അർജുൻ ദാസിന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി ആരാധകർക്കിടയിൽ ആശങ്ക പരത്തുന്നു.

വ്യത്യസ്തമായ ശബ്ദം കൊണ്ട് സിനിമാസ്വാദകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട നടനാണ് അർജുൻ ദാസ്. തെലുങ്ക്, തമിഴ് സിനിമകളിലാണ് ഏറെയും അഭിനയിച്ചതെങ്കിലും മലയാളികൾക്കും പ്രിയങ്കരനാണ് അർജുൻ. വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ അർജുൻ ദാസിന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ആശങ്കയിൽ ആഴ്ത്തിയിരിക്കുന്നത്.

"ഒരാളെ അത്രയേറെ സ്നേ​ഹിക്കുകയും എന്നാൽ അവർ നിങ്ങളുടെ മനസിനെ തകർക്കുകയും ചെയ്യുമ്പോൾ, എങ്ങനെയാണ് ഒരാൾക്ക് ജീവിതത്തിൽ മുന്നോട്ട് പോകാൻ സാധിക്കുക ?", എന്നായിരുന്നു അർജുൻ ദാസിന്റെ സ്റ്റോറി.

ഇത് പ്രണയ നൈരാശ്യം എന്നാണ് ആരാധകർ പറയുന്നത്. പിന്നാലെ നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി രം​ഗത്ത് എത്തി. പലരും ആശങ്കകൾ പങ്കുവയ്ക്കുകയാണെങ്കിൽ ചിലർ വിമർശനവും ഉയർത്തുന്നുണ്ട്. ഇതൊരു സിനിമാ പ്രൊമോഷന്റെ ഭാ​ഗമാണെന്നും തങ്ങൾക്കും തലച്ചോറുണ്ടെന്നുമാണ് അവർ കമന്റ് ചെയ്യുന്നത്. ഓരോ പ്രൊമോഷൻ തന്ത്രങ്ങളെ എന്ന് പറയുന്നവരും ധാരാളമാണ്. ഇതിനിടെ ഒരു പെൺസുഹൃത്തിനൊപ്പം പുറം തിരിഞ്ഞ് നിൽക്കുന്നൊരു ഫോട്ടോ അർജുൻ ദാസ് നേരത്തെ പങ്കുവച്ചിരുന്നു. ഈ പെൺകുട്ടിയുമായി ബ്രേക്കപ്പായി കാണുമെന്ന തരത്തിൽ കമന്റ് ചെയ്യുന്നവരും ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരും ധാരാളമാണ്.

2012-ൽ റിലീസ് ചെയ്ത പെരുമാൻ എന്ന സിനിമയിലൂടെയാണ് അർജുൻ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്. അന്ധ​ഗാനം എന്നൊരു സിനിമയിലും അഭിനയിച്ച അർജുൻ പിന്നീട് റേഡിയോ ജോക്കിയായി. 2017ൽ തെലുങ്ക് സിനിമയായ ഓക്സിജനിൽ അഭിനയിച്ചു കൊണ്ട് തിരിച്ച് വരവ് നടത്തിയ അർജുൻ തുടർന്ന്, ലോകേഷ് കനകരാജിന്റെ കൈതി (2019), മാസ്റ്റർ (2021), വിക്രം, ബുട്ട ബൊമ്മ, അനീതി, പോർ, ഗുഡ് ബാഡ് അഗ്ലി, കോൾ ഹിം ഒജി തുടങ്ങി നിരവധി സിനിമകളുടെ ഭാ​ഗമായി. പലതും നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് ചെയ്തതെങ്കിലും മറ്റ് വേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് അർജുൻ ഇതിനകം തെളിയിച്ചിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming