Asianet News MalayalamAsianet News Malayalam

ഒറ്റക്കാണോ ഗോവൻ ട്രിപ്പ് എന്ന് ആരാധകര്‍; ഹരിതയുടെ മറുപടി ഇങ്ങനെ.!

ഇപ്പോഴിതാ ഹരിത തൻറെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഗോവൻ ട്രിപ്പിലാണ് താരം.

serial actress Haritha Goa tour pictures gone viral vvk
Author
First Published Apr 12, 2024, 8:26 PM IST | Last Updated Apr 12, 2024, 8:26 PM IST

കൊച്ചി: ടെലിവിഷന്‍ സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹരിത ജി നായര്‍. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഹരിത ഇപ്പോള്‍ ശ്യാമാംബരം എന്ന സീരിയലിലൂ‌‌‌‌‌ടെ ജനഹൃദയം കീഴടക്കുകയാണ്. നടിയുടെ വിവാഹ വിശേഷം എല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. നവംബര്‍ 9ന് ആണ് ഹരിത വിവാഹിത ആയത്. സിനിമാ എഡിറ്ററായ വിനായക് ആണ് ഹരിതയെ വിവാഹം ചെയ്തത്. 

ഇപ്പോഴിതാ ഹരിത തൻറെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഗോവൻ ട്രിപ്പിലാണ് താരം. കസിൻസിനൊപ്പമാണ് യാത്രയെന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗുകളാണ് താരം ചിത്രങ്ങൾക്കും വീഡിയോകൾക്കും നൽകിയിരിക്കുന്നത്. ഗോവൻ ട്രിപ്പിൻറെ ആദ്യ രണ്ട് ദിവസത്തെ യാത്രയുടെ ചിത്രങ്ങൾ ആണ് ഹരിത പങ്കുവെച്ചത്. ഇതു കണ്ടതോടെ ഒറ്റക്കാണോ പോയതെന്നായിരുന്നു ആരാധകരുടെ സംശയം. തുടർന്നാണ് കസിൻസിനൊപ്പമുള്ള റീൽ വീഡിയോ നടി പങ്കുവെച്ചത്. 

യഥാർത്ഥ ജീവിതത്തിൽ വളരെ ആക്ടീവും എപ്പോഴും സന്തോഷവതിയുമാണ് ഹരിത. സീരിയലിൽ നിന്ന് തീർത്തും വ്യത്യസ്തയാണ് അതുകൊണ്ട് തന്നെ ആരാധകരെ സംബന്ധിച്ച് റീൽസിലുള്ള ഹരിതയെ കാണുമ്പോൾ വലിയ അത്ഭുതമാണ്. ഇനി ഇങ്ങനെ കരഞ്ഞ് കാണരുതെന്നാണ് താരത്തോട് ആരാധകർ പറയുന്നത്. 

നടിയുടെ വിവാഹം വലിയ ചർച്ചയായിരുന്നു. ലവ് മാര്യേജ് ആണോ എന്ന് ചോദിച്ചപ്പോള്‍ വിനായകന്‍ പറഞ്ഞത് ഞാന്‍ പ്രണയിച്ചതാണെന്നാണ്. പക്ഷെ അറേഞ്ച്ഡ് ആണെന്ന് ഹരിത പറയുന്നു. ചെറുപ്പം മുതലേ അറിയാവുന്നതാണ്, ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. അത് ജീവിത്തിലേക്ക് മാറുന്നു. ബന്ധം രഹസ്യമാക്കി വച്ചതല്ല, പെട്ടന്നായിരുന്നു വിവാഹക്കാര്യങ്ങളിലേക്ക് നീങ്ങിയത് എന്നാണ് ഒരു വര്‍ഷം മുന്‍പ് നടന്ന വിവാഹ നിശ്ചയ സമയത്ത് ഹരിത പറഞ്ഞത്. ഹരിതയുടെ വിവാഹ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ശ്യാമാംബരം ആരാധകർ. താരത്തിന്‍റെ വിവാഹ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.

കാമുകന്‍റെ പേര് മാലയില്‍ കോര്‍ത്ത് ജാന്‍വി; ആ ബന്ധം സ്ഥിരീകരിച്ച് ബോളിവുഡ്

20 വര്‍ഷത്തോളം നീണ്ട പിണക്കം തീര്‍ത്ത് 'മര്‍ഡര്‍' ജോഡി; ചിത്രങ്ങള്‍ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios