ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍തിരുന്ന 'കസ്‍തൂരിമാന്‍' (Kasthooriman Serial) എന്ന പരമ്പരയിലെ 'കാവ്യ'യിലൂടെയാണ് റബേക്ക (Rebecca Santhosh) പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ സ്‌ക്രീനിലെത്തിയ റബേക്ക ഏറെ ശ്രദ്ധ നേടിയത് 'കസ്‍തൂരിമാനി'ലൂടെയായിരുന്നു.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന 'കസ്‍തൂരിമാന്‍' (Kasthooriman Serial) എന്ന പരമ്പരയിലെ 'കാവ്യ'യിലൂടെയാണ് റബേക്ക (Rebecca Santhosh) പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ സ്‌ക്രീനിലെത്തിയ റബേക്ക ഏറെ ശ്രദ്ധ നേടിയത് 'കസ്‍തൂരിമാനി'ലൂടെയായിരുന്നു. സൂര്യ ടിവിയിലെ 'കളിവീട്' (Kaliveedu) എന്ന പരമ്പരയിലാണ് റബേക്ക നിലവില്‍ വേഷമിടുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ റബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും (Sreejith Vijayan) തമ്മിലുള്ള വിവാഹം അടുത്തിടെയായിരുന്നു.

വിവാഹ ജീവിതവും കരിയറും ഒന്നിച്ചു പോകുന്നതിനെ കുറിച്ചാണ് റബേക്കയിപ്പോൾ മനസ് തുറക്കുന്നത്. തനിക്ക് രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നത് ഒരു തടസ്സമേ അല്ല എന്നാണ് റെബേക്ക പറയുന്നത്. വിവാഹ ശേഷം തനിക്കോ ഭര്‍ത്താവ് ശ്രീജിത്ത് വിജയനോ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നും ഇ ടൈംസ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

കല്യാണ ശേഷം എന്താണ് മാറ്റം എന്ന് എല്ലാവരും ചോദിക്കുമ്പോഴാണ്, കല്യാണം കഴിഞ്ഞു അല്ലേ എന്ന് ഞങ്ങള്‍ക്ക് തന്നെ ബോധം ഉണ്ടാവുന്നത്. തന്നെ സംബന്ധിച്ച് വിവാഹ ശേഷം യാതൊരു മാറ്റവും ഇല്ല. ഞാന്‍ എന്റെ ഷൂട്ടുകളുടെ തരക്കിലാണ്. ശ്രീ തന്റെ പുതിയ സിനിമ സ്വപ്‌നങ്ങളുടെ തിരക്കിലും. ഒരുമിച്ച് സമയം ചെലവഴിക്കുമ്പോഴേല്ലാം അത് ഏറ്റവും നല്ലതാക്കി തീര്‍ക്കാന്‍ ഞങ്ങള്‍ ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ആ കുഞ്ഞ് ലോകത്ത് എത്തുമ്പോള്‍ വലിയ സന്തോഷം തോന്നും.

ഒരേ മേഖലയിൽ നിന്നുള്ള ആള്‍ക്കാര്‍ ആയതുകൊണ്ട് ഞങ്ങള്‍ക്ക് പരസ്‍പരം മനസ്സിലാക്കാന്‍ എപ്പോഴും സാധിക്കുന്നു എന്നത് വലിയ കാര്യമാണ്. ഷൂട്ടിങ് സമയക്രമങ്ങളെ കുറിച്ച് ശ്രീക്ക് നന്നായി അറിയാം. അതിനൊരിക്കലും പരാതി പറയാറുമില്ല. അത് പോലെ തന്നെ തിരിച്ചും, ശ്രീയുടെ തിരക്കുകളെ കുറിച്ച് എനിക്കുമറിയാം. ഫോണ്‍ വിളിക്കാത്തതിനോ മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഒരു ഭാര്യയല്ല ഞാന്‍. ഞങ്ങള്‍ രണ്ട് പേരും പരസ്‍പരം ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട്- റബേക്ക പറഞ്ഞു.

മറ്റ് പരമ്പരകളിലെല്ലാം വേഷമിട്ടെങ്കിലും 'കസ്‍തൂരിമാനി'ലെ 'കാവ്യ'യാണ് പ്രേക്ഷകർക്ക് ഇന്നും റബേക്ക. നടൻ ശ്രീറാം രാമചന്ദ്രനുമായുള്ള ശ്രദ്ധേയമായ രസതന്ത്രം ഇപ്പോഴും 'ജീവ്യ' പേരിൽ ആരാധകർ ആഘോഷിക്കുന്നു. എങ്കിലും പുതുതായി ആരംഭിച്ച 'കളിവീട്' പരമ്പരയിൽ പൂജയുടെ വേഷം ചെയ്യുന്ന റബേക്കയെ ആരാധകർ സ്വീകരിച്ചു കഴിഞ്ഞു.

View post on Instagram
View post on Instagram