Asianet News MalayalamAsianet News Malayalam

'പുതിയ മഞ്ഞക്കിളിയായി പഴയ ശീതള്‍' : ഫോട്ടോഷൂട്ടുമായി അമൃത

കുടുംബവിളക്കിൽ സുമിത്രയുടെ ഇളയ മകള്‍ ശീതളായെത്തിയ അമൃത നായര്‍ കഴിഞ്ഞദിവസമാണ് പരമ്പരയില്‍നിന്നും   പിന്മാറിയത്. 

serial fame amrutha nair shared her latest photoshoot images
Author
Kerala, First Published Sep 23, 2021, 9:34 AM IST

ഷ്യാനെറ്റിലെ 'കുടുംബവിളക്ക്' അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരയാണ്. എന്നാല്‍ ഇടയ്ക്കിടെയുള്ള താരങ്ങളുടെ പിന്മാറ്റം പരമ്പരയ്ക്ക് കുറച്ച് ക്ഷീണം നല്‍കുന്നതാണ്. പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ ഇളയ മകള്‍ ശീതളായെത്തിയ, മിനി സ്‌ക്രീനിലൂടെതന്നെ മലയാളിക്ക് സുപരിചിതയായ അമൃത നായരാണ് പരമ്പരയില്‍നിന്നും അവസാനമായി പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങള്‍ എന്നുമാത്രം പറഞ്ഞുകൊണ്ട് പരമ്പരയില്‍നിന്നും പിന്മാറിയ അമൃത സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

കഴിഞ്ഞ ദിവസങ്ങളിലായി അമൃത പങ്കുവച്ച താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 'നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നതുവരെ എല്ലാം സംഭവീയമാണ്' എന്ന ക്യാപ്ഷനോടെയാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. മനോഹരമായ മഞ്ഞ ഫ്രോക്കില്‍ സുന്ദരിയായാണ് ചിത്രത്തില്‍ അമൃതയുള്ളത്. ചിത്രങ്ങള്‍ ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി. ചിത്രം വളരെ മനോഹരമായിരിക്കുന്നുവെന്നും, പക്ഷെ അമൃതയെ ശീതളായി കാണാനാണ് കൂടുതല്‍ ഇഷ്ടമെന്നുമാണ് ആരാധകര്‍ പറയുന്നത്.

എപ്പോഴാണ് തിരികെ കുടുംബവിളക്കിലേക്ക് എത്തുകയെന്നാണ് മിക്കവരും അമൃതയോട് കമന്റായി ചോദിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ ഉപേക്ഷിച്ചാല്‍ തിരികെ എത്തുകയെന്നത് ഒരിക്കലും നടക്കില്ല എന്ന്, കുടുംബവിളക്കില്‍നിന്നും പുറത്തുപോകുകയാണ് എന്ന് വ്യക്തമാക്കിയ അന്നുതന്നെ അമൃത പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios