മിനിസ്‌ക്രീനിലെ പല പരമ്പരയിലേയും താരങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകളുണ്ട്. എന്നാല്‍ പരമ്പരയിലെ എല്ലാ താരങ്ങള്‍ക്കും രണ്ടില്‍ കുറയാതെ ഫാന്‍ ഗ്രൂപ്പുള്ളത് സാന്ത്വനത്തിനാണ്.

സംപ്രേഷണം തുടങ്ങി വളരെ പെട്ടെന്നുതന്നെ ജനപ്രിയ കാറ്റഗറിയിലേക്ക് ഓടിയെത്തിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ കൃത്രിമത്വമൊന്നും ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയുടെ വിജയത്തിന് കാരണം. 'വാനമ്പാടി'ക്കുശേഷം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര എന്നതാണ് തുടക്കത്തില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ പിന്നീട് പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അതുപോലെതന്നെ കേരളസമൂഹം പ്രായവ്യത്യാസമോ ലിംഗ വ്യത്യാസമോ കൂടാതെ ഒറ്റക്കെട്ടായി ഏറ്റെടുത്ത കുടുംബപരമ്പര എന്ന വിശേഷണവും സാന്ത്വനത്തിന് നല്‍കാം.

Add Asianetnews as a Preferred SourcegooglePreferred

മിനിസ്‌ക്രീനിലെ പല പരമ്പരയിലേയും താരങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകളുണ്ട്. എന്നാല്‍ പരമ്പരയിലെ എല്ലാ താരങ്ങള്‍ക്കും രണ്ടില്‍ കുറയാതെ ഫാന്‍ ഗ്രൂപ്പുള്ളത് സാന്ത്വനത്തിനാണ്. മലയാളികള്‍ ഹൃദയത്തിലേറ്റിയ പരമ്പര ഇരുന്നൂറാം എപ്പിസോഡിലേക്കെത്തുന്ന സന്തോഷമാണ് പരമ്പരയിലെ എല്ലാമെല്ലാമായ വല്ല്യേടത്തി പങ്കുവച്ചിരിക്കുന്നത്. 'പ്രേക്ഷക മനസ്സുകളിലേക്ക് ഈ സ്‌നേഹസ്ന്ത്വനം ചേക്കേറി 200 എപ്പിസോഡുകള്‍ പിന്നിടുന്നു. എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി' എന്നാണ് ചിപ്പി കുറിച്ചത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.