ടെലിവിഷൻ പരമ്പരകളിൽ യുവാക്കളെ അടക്കം അടുപ്പിച്ച  ഏഷ്യാനെറ്റ് പരമ്പരയാണ് സാന്ത്വനം. പരമ്പര യുവാക്കളെ വരെ കയ്യിലെടുത്തത് ശിവാഞ്ജലി എഫക്ടിലൂടെയാണ്. 

ടെലിവിഷൻ പരമ്പരകളിൽ യുവാക്കളെ അടക്കം അടുപ്പിച്ച ഏഷ്യാനെറ്റ് പരമ്പരയാണ് സാന്ത്വനം. ശിവാഞ്ജലി എഫക്ട് തന്നെയാണ് അതിന് കാരണവും. പരമ്പരയിൽ ശിവനും അഞ്ജലിയുമായി എത്തുന്ന ദമ്പതികളുടെ അടിപിടിയും കൊച്ചു റൊമാൻസും പ്രേക്ഷകർക്ക് നന്നേ ബോധിച്ചു എന്നു പറയാം.

ശിവനെ അവതരിപ്പിച്ച് ശ്രദ്ധേയമായ താരമാണ് സജിൻ. അഞ്ജലിയായി എത്തുന്നത് ഗോപിക അനിലാണ്. പരമ്പരയ്ക്ക് ശേഷം ഇരുവർക്കും നിരവധി ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ.

View post on Instagram

ശിവനെ അവതരിപ്പിക്കുന്ന സജിന്റെ, ഭാര്യ പങ്കുവച്ച ചില റൊമാന്റിക് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സജിന്റെ ഭാര്യ എന്നു മാത്രം വിശേഷിപ്പിച്ചാൽ പോര, നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ഷഫ്നയാണ് താരത്തിന്‍റെ ഭാര്യ.

View post on Instagram

പ്രേക്ഷകർക്കെല്ലാം പരിചിതമായ ഷഫ്നയിലൂടെയാണ് സജിന് സാന്ത്വനത്തിലേക്ക് വഴി തുറന്നത്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ഇരുവരും നിരന്തരം പങ്കുവയ്ക്കാറുണ്ട്. പരമ്പരയിൽ കർക്കശക്കാരനായ ഭർത്താവിന്റെ വേഷത്തിലെത്തുന്ന സജിൻ യഥാർത്ഥ ജീവിതത്തിൽ ഇത്രയും റൊമാന്റിക്കാണെന്ന് അറിയില്ലായിരുന്നു എന്നു തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona